​െഎ.പി.എല്ലിന്​ വേണ്ടി ടി20 ലോകകപ്പ്​ നീട്ടിവെക്കാൻ നിർദേശിക്കില്ല -ബി.സി.സി.​െഎ

ന്യൂഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നതിനായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ നടത്താനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കാൻ ആവശ്യപ്പെടില്ലെന്ന് ബി.സി.സി.ഐ. അതേസമയം ഒക്ടോബര്‍-നവംബര്‍ മാസങ്ങൾ ലഭ്യമാവുകയാണെങ്കിൽ ​െഎ.പി.എല്ലിനായി പരിഗണിക്കുമെന്നും മുതിർന്ന ബി.സി.സി.​െഎ ഉദ്യോഗസ്ഥൻ റോയിറ്റേഴ്​സിനോട്​ പറഞ്ഞു. നിലവിൽ അനിശ്ചിതകാലത്തേക്കാണ് ബി.സി.സി.ഐ ഐ.പി.എല്‍ റദ്ദാക്കിയിരിക്കുന്നത്. 

മൈതാനങ്ങള്‍ തുറക്കുന്നതിനടക്കമുള്ള അനുമതി ലോക്​ഡൗണ്‍ നാലാം ഘട്ടത്തില്‍ ലഭിച്ചതോടെ ഐ.പി.എല്‍ ആരംഭിക്കുമെന്ന തരത്തിൽ വാര്‍ത്തകൾ വന്നിരുന്നു. ഇതിനുവേണ്ടി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുന്നതിന്​ ബി.സി.സി.​െഎ നിർദേശിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്ത്​ നിന്ന്​ അത്തരത്തിലുള്ള നീക്കമുണ്ടാവുകയില്ലെന്ന്​ ട്രഷറര്‍ അരുണ്‍ ദുമാല്‍ വ്യക്​തമാക്കി.

ലോകകപ്പ്​ നടക്കുമെന്ന്​ ആസ്​ട്രേലിയ പ്രഖ്യാപിക്കുകയാണെങ്കിൽ ക്രിക്കറ്റ്​ ആസ്​ട്രേലിയക്ക്​ പരമ്പര കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിൽ, അത്​ അവരുടെ കാര്യമാണ്​. ബി.സി.സി.​െഎ ഇക്കാര്യത്തിൽ ഒരു നിർദേശവും മുന്നോട്ടുവെക്കില്ല. ഐ.സി.സിയാണ് ലോകകപ്പി​​​െൻറ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, ലീഗ് നടക്കാതിരുന്നാല്‍ അത് നടത്തിപ്പുകാര്‍ക്കും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. ഐപിഎല്‍ നടക്കാതെ വന്നാല്‍ 530 മില്യൺ ഡോളറി​​െൻറ (ഏകദേശം 4000 കോടി രൂപ) നഷ്ടമായിരിക്കും ബി.സി.സി​െഎക്ക്​ ഉണ്ടാവുകയെന്നാണ്​ സൂചന.

Tags:    
News Summary - BCCI won't push for World Cup postponement to open IPL-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.