'ശ്രീനിവാസനും അനുരാഗ് ഠാക്കൂറും കാരണം 7,300 കോടി ബി.സി.സി.ഐക്ക് നഷ്ടപ്പെട്ടു'

ലണ്ടൻ: മുൻ ബി.സി.സി.ഐ പ്രസിഡന്റുമാരായ എൻ.ശ്രീനിവാസൻ, അനുരാഗ് ഠാക്കൂർ എന്നിവർ കാരണം 7,300 കോടി രൂപ ക്രിക്കറ്റ് ബോർഡിന് നഷ്ടമായതായി മുൻ ഐ.പി.എൽ ചെയർമാൻ ലളിത് മോദി. തൻെറ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ലളിത് മോദിയുടെ ആരോപണം.

ചാമ്പ്യൻസ് ലീഗ് ട്വന്റി 20 ടൂർണമ​​െൻറുകൾ റദ്ദാക്കാനുള്ള തീരുമാനവും കൊച്ചി ടസ്കേഴ്സ് കേരള, സഹാറയുടെ പുണെ വാരിയേഴ്സ് ഇന്ത്യ ഫ്രാഞ്ചൈസികൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനവും കാരണമാണ് ബോർഡിന് ഇത്രയും നഷ്ടം വന്നെന്നാണ് ലളിത് മോദിയുടെ ആരോപണം.

ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സ് ഉടമകളായ ഇന്ത്യാ സിമൻറ്സിൽ മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി ജോലി ചെയ്യുന്നതിൻെറ രേഖകളും ലളിത് മോദി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

 

Tags:    
News Summary - BCCI lost ₹7,300 crore due to Srinivasan, Thakur: Lalit Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.