ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിക്കുമെന്നുറപ്പായി. ഇന്ന് വിളിച്ച് ചേർത്ത ബി.സി.സി.െഎയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ടീം മത്സരിക്കുന്നത് സംബന്ധിച്ച് ഏകകണ്ഡമായ തീരുമാനമാണ് യോഗത്തിൽ ഉണ്ടായതെന്നും െഎ.സി.സിയുമായി തുടർ ചർച്ചകൾ നടത്താൻ ആക്ടിങ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ബോർഡ് പുറത്തിറക്കിയ വർത്താ കുറിപ്പിൽ പറയുന്നു. കളിക്കാരെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷൻ കമ്മിറ്റി യോഗം നാളെ നടക്കുമെന്നും റിപ്പോർട്ടുണ്ട്.
െഎ.സി.സിയുടെ സാമ്പത്തിക-ഭരണ പരിഷ്കരണ നടപടികളിൽ ബി.സി.സി.െഎക്ക് തിരിച്ചടിയേറ്റതോടെയാണ് ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള രാജ്യാന്തര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകളിൽനിന്ന് പിൻവാങ്ങണമെന്ന സമ്മർദമുണ്ടായത്.
തിങ്കളാഴ്ച ടീമിനെ പ്രഖ്യാപിക്കുമെന്ന് ആക്ടിങ് പ്രസിഡൻറ് സി.കെ. ഖന്ന അറിയിച്ചിരുന്നെങ്കിലും ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു സെലക്ഷൻ കമ്മിറ്റി കൺവീനർകൂടിയായ ബോർഡ് ജോയൻറ് സെക്രട്ടറി അമിതാബ് ചൗധരി കഴിഞ്ഞ ദിവസം മറുപടി നൽകിയത്. ഏപ്രിൽ 26നായിരുന്നു ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിെൻറ അവസാന തീയതി.
െഎ.പി.എൽ വാതുവെപ്പുകേസുമായി ബന്ധപ്പെട്ട് കുരുക്കിലായ മുൻ െഎ.സി.സി, ബി.സി.സി.െഎ പ്രസിഡൻറ് എൻ. ശ്രീനിവാസൻ ഇന്നത്തെ യോഗത്തിൽ സ്കൈപ്പ് വഴി പെങ്കടുത്തത് സുപ്രീംകോടതി വിലക്ക് ലംഘിച്ചാണെന്നും റിപ്പോർട്ടുണ്ട്. ഇയാളെ അനുകൂലിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാന അസോസിയേഷനുകളും പടിഞ്ഞാറൻ മേഖലയിലെ അംഗങ്ങളുമെല്ലാം ഇന്ത്യൻ ടീമിെൻറ പിന്മാറ്റത്തിനായി വാദിക്കുേമ്പാൾ വടക്ക്, കിഴക്കൻ അസോസിയേഷനുകൾ പിന്മാറ്റത്തെ എതിർക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.