????????????????? ?? ???????????? ??????????? ??????? ?????? ?????? ???????????????? ????????????????????????????????? ????????? ???

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് നാളെ ഹൈദരാബാദില്‍

ഹൈദരാബാദ്: ഇംഗ്ളണ്ടിനെതിരെ ട്രിപ്ള്‍ സെഞ്ച്വറിയടിച്ച് അമ്പരപ്പിച്ച മലയാളിയായ കരുണ്‍ നായര്‍ ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റില്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമോ...? വ്യാഴാഴ്ച ഹൈദരാബാദിലാണ് ടെസ്റ്റ്.  ഉറപ്പിച്ചു പറയാന്‍ വരട്ടെ എന്നാണ് ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ളെ പറയുന്നത്. പരിക്കേറ്റ അജിന്‍ക്യ രഹാനെക്കു പകരക്കാരനായാണ് ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ചെന്നൈയില്‍ കരുണ്‍ നായര്‍ കളിക്കാനിറങ്ങിയത്. കരുണിന്‍െറ ട്രിപ്ള്‍ ടീമിന്‍െറ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിനായി കാഴ്ചവെച്ച പ്രകടനങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ളെന്ന് കോച്ച് അനില്‍ കുംബ്ളെ എടുത്തു പറഞ്ഞത് ട്രിപ്ള്‍ സെഞ്ച്വറി അടിച്ചെങ്കിലും ടീമില്‍ സ്ഥാനമുറപ്പാക്കാനാവില്ളെന്ന സൂചനയാണ് നല്‍കുന്നത്. 

അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുന്ന തന്ത്രം സ്വീകരിച്ചാല്‍ രഹാനെയോ കരുണോ ആരെങ്കിലുമൊരാള്‍ മാത്രമേ ടീമിലുണ്ടാകൂ എന്ന സൂചനയാണ് കുംബ്ളെ നല്‍കുന്നത്. പരിക്ക് ഭേദമായി ടീമില്‍ മടങ്ങിയത്തെിയ രഹാനെയുടെ പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കിയാല്‍ കരുണ്‍ നായര്‍ പുറത്തിരിക്കും. അങ്ങനെയായാല്‍, ട്രിപ്ള്‍ സെഞ്ച്വറിക്കു ശേഷം അടുത്ത കളിയില്‍ പുറത്തിരിക്കുന്ന താരമെന്ന ‘അപൂര്‍വ’ റെക്കോഡാവും കരുണ്‍ നായരെ കാത്തിരിക്കുന്നത്. 

ഇംഗ്ളണ്ടിനെതിരെ ട്രിപ്ള്‍ സെഞ്ച്വറി അടിച്ച പുതുമുഖത്തെ താരതമ്യേന ദുര്‍ബലരായ ബംഗ്ളാദേശിനെതിരെ പുറത്തിരുത്താന്‍ തയാറാകുമോ എന്നും സംശയമുണ്ട്. എന്തായാലും, അനിശ്ചിതത്വം അവസാനിക്കണമെങ്കില്‍ വ്യാഴാഴ്ച അന്തിമ ഇലവന്‍ പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കണം.  അതിനിടയില്‍ പരിക്കേറ്റ ലെഗ് സ്പിന്നര്‍ അമിത് മിശ്രക്കു പകരമായി കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22കാരനായ ഉത്തര്‍പ്രദേശുകാരനായ കുല്‍ദീപ് രഞ്ജിയിലും സന്നാഹ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീമില്‍ എത്തിയത്. അതേസമയം, ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായ രവിചന്ദ്ര അശ്വിനും രണ്ടാമനായ രവീന്ദ്ര ജദേജയും തമ്മിലാണ് ‘മത്സരം’. 887 പോയന്‍റുമായാണ് അശ്വിന്‍ ഒന്നാമനായത്. 879 പോയന്‍റാണ് ജദേജയുടേത്. വെറും എട്ട് പോയന്‍റിന്‍െറ വ്യത്യാസം. പരമ്പര കഴിയുമ്പോള്‍ ഇവരില്‍ ആരാവും മുമ്പില്‍ എന്നറിയാനാണ് ആകാംക്ഷ.
Tags:    
News Summary - Bangladesh vs India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.