വെ​േട്ടാറിയും ലാങ്​വെൽറ്റും ബംഗ്ലാദേശ്​ ബൗളിങ്​ കോച്ചുമാർ

ധാക്ക: ബംഗ്ലാദേശ്​ ക്രിക്കറ്റ്​ ടീമി​​െൻറ ബൗളിങ്​ കോച്ചുമാരായി ഡാനിയൽ വെ​േട്ടാറിയെയും ചാൾ ലാങ്​വെൽറ്റിനെ യും നിയമിച്ചു. ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനു​ പിന്നാലെ ഫാസ്​റ്റ്​ ബൗളിങ്​ കോച്ച്​ സ്​ഥാനം നഷ്​ടമായ കോട്​നി വാൽഷി​​െൻറ പകരക്കാരനായാണ്​ മുൻ ദക്ഷിണാഫ്രിക്കൻ പേസ്​ ബൗളറായ ലാങ്​വെൽറ്റ്​ നിയമിതനായത്​. രണ്ടുവർഷമാണ്​ കാലാവധി.

സുനിൽ ജോഷിയുടെ പകരക്കാരനായി 100 ദിവസം മുൻ ന്യൂസിലൻഡ്​ സ്​പിന്നറായ വെ​േട്ടാറി ബംഗ്ലാദേശ്​ ടീമിനൊപ്പം കാണും. ദക്ഷിണാഫ്രിക്ക, അഫ്​ഗാനിസ്​താൻ ടീമുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായി ലാങ്​വെൽറ്റ്​ എത്തു​േമ്പാൾ ​െഎ.പി.എല്ലിലെയും മറ്റ്​ ആഭ്യന്തര ലീഗുകളിലെയും പരിശീലനമികവുമായാണ്​ വെ​േട്ടാറിയുടെ വരവ്​.

ബാറ്റിങ്​ കൺസൽട്ടൻറായ നീൽ മക്കൻസിയുടെ കരാർ 2020ലെ ട്വൻറി20 ലോകകപ്പ്​ വരെ നീട്ടി. സ്​റ്റീവ്​ റോഡ്​സ്​ സ്​ഥാനമൊഴിഞ്ഞതിനു​ പിന്നാലെ ഒഴിഞ്ഞുകിടക്കുന്ന മുഖ്യ കോച്ച്​ സ്​ഥാനത്തേക്ക്​ പകരക്കാരനെ ഇനിയും നിയമിച്ചിട്ടില്ല.

Tags:    
News Summary - Bangladesh rope in Daniel Vettori, Charl Langeveldt as bowling coaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.