ധർമ്മശാല: ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം കളിക്കാർ ഇനി സുഹൃത്തുക്കളായിരിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. മൽസരത്തിന് ശേഷമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുേമ്പാഴാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ആസ്ട്രേലിയൻ കളിക്കാരെ ഇനിയും സുഹൃത്തുകളായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇനി അതിൽ മാറ്റമുണ്ടാവുമെന്ന മറുപടി കോലി നൽകിയത്. ആദ്യ ടെസ്റ്റിനിടെയുണ്ടായ വിവാദ സംഭവത്തിൽ പലരും തന്നെ തെറ്റിദ്ധരിച്ചതായും കോലി പറഞ്ഞു.
ഒന്നാം ടെസ്റ്റിനിടെ ഡി.ആർ.എസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് തുടക്കമായത്. ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഡി.ആർ.എസ് സംവിധാനം ഉപയോഗിക്കുന്നതിന് ഡ്രെസിങ് റൂമിെൻറ സഹായം തേടിയെന്ന് ആരോപിച്ച് കോഹ്ലിയും ടീം ഇന്ത്യയും മാച്ച് റഫറിക്ക് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് രൂക്ഷമായ വിമർശനങ്ങളാണ് ആസ്ട്രേലിയൻ മാധ്യമങ്ങൾ കോഹ്ലിക്കെതിരെ ഉയർത്തിയത്. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായി കോലിയെ പല മാധ്യമങ്ങളും താരത്മ്യം ചെയ്തു. ക്രിക്കറ്റ് ആസ്ട്രേലിയ പ്രതിനിധികളും രൂക്ഷമായ ഭാഷയിലാണ് കോഹ്ലിയെ വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.