സിഡ്നി: ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 123 റൺസിനും നിലംപരിശാക്കി ആസ്ട്രേലിയ ആഷസ് പരമ്പര വിജയം ആധികാരികമാക്കി. രണ്ടാം വട്ടം ബാറ്റിങ്ങിനിറങ്ങിയ സന്ദർശകരെ 180ന് പുറത്താക്കിയ ഒാസീസ് അനായാസം ജയം സ്വന്തമാക്കിയപ്പോൾ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത് 4-0ത്തിന്. 39 റൺസിന് നാല് വിക്കറ്റ് പിഴുത പേസർ പാറ്റ് കമ്മിൻസാണ് ഇംഗ്ലണ്ടിെൻറ തകർച്ച വേഗത്തിലാക്കിയത്. കളിയിലെ കേമൻ പട്ടം ചൂടിയ കമ്മിൻസാണ് 23 ഇരകളുമായി പരമ്പരയിൽ വിക്കറ്റ് വേട്ടയിലും മുന്നിൽ.
അഞ്ച് ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ടിന് സമനില പിടിക്കാനായത്. മെൽബണിൽ ഫലമില്ലാതിരുന്നപ്പോൾ ബ്രിസ്ബെയ്നിലും അഡ്ലൈഡിലും പെർത്തിലും ഒടുവിൽ സിഡ്നിയിലും ആധികാരികമായിരുന്നു ആതിഥേയരുടെ വിജയം. അഞ്ചാം ദിനം നാലിന് 93 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി തലേദിനം 42 റൺസുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ ജോ റൂട്ട് അസുഖം കാരണം കളത്തിലിറങ്ങിയില്ല. എന്നാൽ മുഇൗൻ അലിയുടെ (13) വിക്കറ്റ് വീണതോടെ എത്തിയ റൂട്ട് അർധ സെഞ്ച്വറി (62) നേടി. പക്ഷേ ലഞ്ചിനുശേഷം റൂട്ട് ബാറ്റിങ്ങിനെത്തിയില്ല.
സ്റ്റുവാർട്ട് ബ്രോഡിനെയും (നാല്) ടോം ക്രെയ്നിനെയും (രണ്ട്) കമ്മിൻസ് മടക്കിയതിനുപിന്നാലെ ജെയിംസ് ആൻഡേഴ്ണിനെ (രണ്ട്) ജോഷ് ഹെയ്സൽവുഡും പുറത്താക്കിയതോടെ ഇംഗ്ലണ്ടിെൻറ നിരാശജനകമായ പരമ്പരക്ക് അന്ത്യമായി. മേസൺ കുറാൻ 23 റൺസുമായി പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.