ബ്രിസ്ബേൻ: സെഞ്ച്വറി കൂട്ടുകെട്ടുമായി ഒാപണർമാർ രണ്ടാം ഇന്നിങ്സിൽ പുറത്താവാതെ നിലയുറപ്പിച്ചേതാടെ ആദ്യ ആഷസ് ടെസ്റ്റിൽ ഒാസീസ് ജയത്തിലേക്ക്. ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ ഒാസീസിന് ജയിക്കാൻ വേണ്ടത് 56 റൺസ് മാത്രം. 170 റൺസിെൻറ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഒാസീസിനുവേണ്ടി ഒാപണർമാരായ കൊമറോൺ ബാൻക്രോഫ്റ്റും (51*) ഡേവിഡ് വാർണറും (60*) അർധശതകവുമായി തിളങ്ങിയതോടെയാണ് ഇംഗ്ലണ്ടിനെതിരെ കങ്കാരുപ്പട ജയം ഉറപ്പിച്ചത്. സ്കോർ: ഇംഗ്ലണ്ട്-302, 195 ആസ്േട്രലിയ: 328, 114/0.
രണ്ടിന് 33 എന്നനിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഒാസീസ് ബൗളിങ്ങിന് മുന്നിൽ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. മാർക്ക് സ്റ്റോൺമാനും (27) പിന്നാലെയെത്തിയ ഡേവിഡ് മലാനും (4) പെെട്ടന്നുതന്നെ പുറത്തായി. വൻ തകർച്ച നേരിടുമെന്ന ഘട്ടത്തിൽ ക്യാപ്റ്റൻ ജോ റൂട്ടിെൻറയും(51) മുഇൗൻ അലിയുടെയും (40) ചെറുത്തുനിൽപാണ് ഇംഗ്ലണ്ടിനെ കാത്തത്. വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോവും (42) ചെറുത്തുനിന്നു. ഒാസീസിനായി മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ലിയോൺ എന്നിവർ മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.