കൊൽക്കത്ത: െഎ.പി.എൽ പുതിയ സീസൺ ഏപ്രിൽ ഏഴിന് തുടങ്ങാനിരിക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. ബൗളിങ്ങിലെ നൈറ്റ് റൈഡേഴ്സിെൻറ കുന്തമുനയായ ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് ടൂർണമെൻറിൽ കളിക്കില്ലെന്ന വാർത്തയാണ് ടീമിെൻറ നെഞ്ചിടിപ്പേറ്റുന്നത്. പരിക്ക്മൂലം സ്റ്റാർക് െഎ.പി.എല്ലിനുണ്ടാവില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റിൽ നിന്നും സ്റ്റാർക്കിനെ മാറ്റിയിട്ടുണ്ട്. ചാഡ് സായേഴ്സിനെയാണ് പകരം ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലുതുകാലിലെ എല്ലിനേറ്റ പരിക്കാണ് സ്റ്റാർക്കിന് വിനയായത്. ടെസ്റ്റ് സീരിസിന് ശേഷം ആസ്ട്രേലിയയിലെത്തുന്ന സ്റ്റാർക് കൂടുതൽ പരിശോധനകൾക്ക് വിധേയമാവുമെന്നാണ് റിപ്പോർട്ട്.
ജനുവരിയിൽ നടന്ന ലേലത്തിൽ 9.4 കോടിക്കാണ് കൊൽക്കത്ത സ്റ്റാർക്കിനെ സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം തവണയാണ് സ്റ്റാർകിന് െഎ.പി.എൽ മൽസരങ്ങൾ നഷ്ടമാവുന്നത്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടൂർണമെൻറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിെൻറ ഭാഗമായി െഎ.പി.എല്ലിൽ നിന്ന് സ്റ്റാർക് പിൻമാറിയിരുന്നു. 2016ൽ കാൽപാദത്തിനേറ്റ പരിക്ക് മൂലം സ്റ്റാർക്കിന് ടൂർണമെൻറ് നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.