പെർത്ത്​ ടെസ്​റ്റിൽ ഇന്നിങ്​സിനും 41 റൺസിനും ജയം; ആഷസ്​ പരമ്പര ആസ്​ട്രേലിയക്ക്​ 

പെർത്ത്​: മഴ നനഞ്ഞ പിച്ചിൽ അവസാന ദിനം ​ഇംഗ്ലണ്ട്​ െപാരുതി നോക്കിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. മൂന്നാം ടെസ്​റ്റും വിജയിച്ച്​ പരമ്പര നേട്ടത്തോടെ ആഷസ്​ ട്രോഫി ആസ്​ട്രേലിയ വീണ്ടെടുത്തു. ഇന്നിങ്​സിനും 41 റൺസിനുമാണ്​ ടെസ്​റ്റ്​ പരമ്പര സ്​മിത്തും സംഘവും സ്വന്തമാക്കിയത്​. 259 റൺസി​​െൻറ ഒന്നാം ഇന്നിങ്​സ്​ കടവുമായി കളത്തിലെത്തിയ ഇംഗ്ലണ്ട്​ അവസാന ദിനം 218ന്​ പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3-0 ന്​ ഒാസീസ്​ മുന്നിെലത്തി​. ഇതോടെ ചരിത്രത്തിലാദ്യമായി ആഷസ്​ മത്സര വിജയത്തിൽ ഒാസീസ്​ ഇംഗ്ലണ്ടിനെ മറികടന്നു(33^32). കഴിഞ്ഞ തവണ ഇംഗ്ലണ്ടായിരുന്നു(3-2​) ആഷസ്​ ജേതാക്കൾ. സ്​കോർ: ​ഇംഗ്ലണ്ട്-403, 218 ഒാസീസ്​-662/9 ഡിക്ല. 


നാലിന്​ 132 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ്​ തുടർന്ന ഇംഗ്ലണ്ടിന്​ ഇന്നിങ്​​സ്​ തോൽവി ഒഴിവാക്കാൻ വേണ്ടിയിരുന്നത്​ 127 റൺസായിരുന്നു. 18 റൺസുമായി ക്രീസിലുണ്ടായിരുന്ന ജോണി ബെയർസ്​റ്റോയെ ഒരു റൺസുപോലും കൂട്ടിച്ചേർക്കാനനുവദിക്കാതെ പുറത്താക്കി ഹേസൽവുഡാണ്​​ തിങ്കളാഴ്​ച വിക്കറ്റ്​ വേട്ടക്ക്​ തുടക്കമിട്ടത്​. ഡേവിഡ്​ മലാൻ അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ചെങ്കിലും കൂട്ടിന്​ ആരും ഉണ്ടായില്ല. മുഇൗൻ അലി(11), ക്രിസ്​​ വോക്​സ്​(22), ക്രെയ്​ഗ്​ ഒാവർടൺ(12), സ്​റ്റുവർട്ട്​ ബ്രോഡ്​(0) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. മലാനെ (54) ഹേസൽവുഡ്​ തന്നെ പുറത്താക്കിയതോടെ ഇംഗ്ലണ്ടി​​െൻറ അവസാന പ്രതീക്ഷയും​ അസ്​തമിച്ചു. ജെയിംസ്​ ആൻഡേഴ്​സൺ(1) പുറത്താകാതെ നിന്നു. ഇരു ഇന്നിങ്​സുകളിലുമായി ഹേസൽവുഡ്​ എട്ടുവിക്കറ്റ്​ വീഴ്​ത്തി. ഇരട്ടശതകം കുറിച്ച്​ മത്സരത്തി​​െൻറ ഗതിമാറ്റിയ ഒാസീസ്​ ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്താണ്​ മാൻഒാഫ്​ ദി മാച്ച്​. 26ന്​ മെൽബണിലാണ്​ നാലാം മത്സരം.
 

Tags:    
News Summary - Ashes Test Series-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT