വിരമിക്കൽ തീരുമാനം പിൻവലിച്ച്​​ അംബാട്ടി റായിഡു

ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്ന്​ വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന്​ പിന്മാറി അംബാട്ടി റായിഡു. വിരമിക്കാനുള ്ള തീരുമാനം വൈകാരികമായ ഒന്നായിരുന്നുവെന്നും അതിൽ നിന്ന്​ പിൻമാറുകയാണെന്നും ഹൈദരാബാദ്​ ക്രിക്കറ്റ്​ അസോസിയേഷന്​ അയച്ച കത്തിൽ റായിഡു വ്യക്​തമാക്കി.

വിരമിക്കൽ തീരുമാനത്തിൽ നിന്ന്​ പിൻമാറാനും എല്ലാ ഫോർമാറ്റിലും കളിക്കാൻ ആഗ്രഹിക്കുന്നതായും അംബാട്ടി റായിഡു അസോസിയേഷനെ അറിയിച്ചു. മോശം സമയത്ത്​ തന്നെ പിന്തുണച്ച വി.വി.എസ്​ ലക്ഷ്​മൺ, നോയൽ ഡേവിഡ്​ എന്നിവരോട്​ നന്ദി പറയുന്നു. അവരാണ്​ കരിയർ ഇനിയും ബാക്കിയുണ്ടെന്ന്​ തനിക്ക്​ മനസിലാക്കി തന്നതെന്നും റായിഡു പറഞ്ഞു.

അടുത്ത സീസണിൽ ഹൈദരാബാദിനായി കളിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. സെപ്​തംബർ 10ന്​ ടീമിനൊപ്പം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ്​ മൽസരങ്ങൾക്കിടെ ശിഖർ ധവാന്​ പരിക്കേറ്റ​പ്പോൾ പകരം ടീമിലെടുക്കാതിരുന്നതിനെ തുടർന്നാണ്​ റായിഡു വിരമിക്കൽ പ്രഖ്യാപിച്ചത്​.

Tags:    
News Summary - Ambati Rayudu comes out of retirement-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT