എം.എസ്.കെ. പ്രസാദ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.കെ. പ്രസാദിനെ നിയമിച്ചു. മുംബൈയില്‍ നടന്ന ബി.സി.സി.ഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ചെയര്‍മാനായിരുന്ന സന്ദീപ് പാട്ടീലിന്‍െറ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പ്രസാദിനെ നിയമിച്ചത്. ഗഗന്‍ ഘോഡ, ശരണ്‍ദീപ് സിങ്, ജതിന്‍ പരാഞ്ജ്പെ, ദേവാങ് ഗാന്ധി എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ബി.സി.സി.ഐ സെക്രട്ടറിയായി അജയ് ഷിര്‍ക്കി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍ ടീമിന്‍െറ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വെങ്കിടേഷ് പ്രസാദിനെ നിലനിര്‍ത്തി. ഹേമലത കലയാണ് വനിതാ ടീം ചെയര്‍മാന്‍.  

90ഓളം പേരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസാദിനെ നിയമിച്ചത്. 1999ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ പ്രസാദ് ആറ് ടെസ്റ്റുകളിലായി 106 റണ്‍സ് എടുത്തിട്ടുണ്ട്. 17 ഏകദിനത്തില്‍ 131 റണ്‍സാണ് സമ്പാദ്യം. അനുരാഗ് ഠാകുര്‍ ബി.സി.സി.ഐ പ്രസിഡന്‍റായതിനെ തുടര്‍ന്ന് ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്ത് അജയ് ഷിര്‍ക്കിയെ താല്‍ക്കാലികമായി നിയമിച്ചിരുന്നു. വേറെ ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഷിര്‍ക്കി തുടരാന്‍ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.