??????? ??????? ???????????????? ???????? ??????? ??????? ???????? ?????? ???????????

കൊല്‍ക്കത്ത: മൈതാനത്ത് വെന്നിക്കൊടി പാറിച്ച് തെരഞ്ഞെടുപ്പ് ക്രീസിലിറങ്ങിയവരില്‍ രണ്ടുപേര്‍ക്ക് വിജയമധുരം. പശ്ചിമ ബംഗാളിലും കേരളത്തിലുമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ച കായിക താരങ്ങളില്‍ വിജയിച്ചത് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ ലക്ഷ്മി രത്തന്‍ ശുക്ളയും മുന്‍ ഫുട്ബാളര്‍ ദിപേന്ദു ബിശ്വാസും. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹൗറ നോര്‍ത്തില്‍ മത്സരിച്ച ഓള്‍റൗണ്ടര്‍ താരം ലക്ഷ്മി രത്തന്‍ 36,919 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായി ബാസിര്‍ഹത് ദക്ഷിണില്‍ നിന്നാണ് ദിപേന്ദു ബിശ്വാസ് 24,058 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ചത്. മുന്‍ ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ മകള്‍ വൈശാലി ഡാല്‍മിയയും വിജയിച്ചു.

കേരള നിയമസഭയിലേക്ക് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത് 34764 വോട്ട് നേടി മൂന്നാം സ്ഥാനത്തത്തെി. ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് പുറത്തായ ശ്രീശാന്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. ബംഗാളില്‍ മത്സരത്തിനിറങ്ങിയ മറ്റു കായിക താരങ്ങള്‍ തോല്‍വി വഴങ്ങി. തൃണമൂല്‍ പിന്തുണയില്‍ മത്സരിച്ച മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ ബൈച്യുങ് ബൂട്ടിയ സിലിഗുഡിയില്‍ വന്‍ മാര്‍ജിനില്‍ തോറ്റു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ബൂട്ടിയ പരാജയം രുചിച്ചിരുന്നു. തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ ഫുട്ബാളര്‍ സെയ്ദ് റഹിം നബിയും സി.പി.എം മുന്‍ എം.പിയായ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ജ്യോതിര്‍മയി സിക്ദറും തോല്‍വി വഴങ്ങി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.