?.??. ??????????????? ?????? ??????????

കോഹ്ലിക്ക് നാലാം സെഞ്ച്വറി; ബാംഗ്ളൂരിന് 82 റണ്‍സ് ജയം

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തെ ആദ്യം കുളിപ്പിച്ചത് തോരാമഴയായിരുന്നു. അതൊന്നടങ്ങിയപ്പോള്‍ പിന്നെ റണ്‍മഴയായി. വിരാട് കോഹ്ലിയും (50 പന്തില്‍ 113), ക്രിസ് ഗെയ്ലും (32 പന്തില്‍ 73) പെയ്യിച്ച ഇടിവെട്ട് മഴക്കൊടുവില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 82 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം. മഴമൂലം രണ്ട് മണിക്കൂറാണ് പഞ്ചാബ്-ബാംഗ്ളൂര്‍ മത്സരം വൈകിയത്. ഓവര്‍ വെട്ടിച്ചുരുക്കി കളി തുടങ്ങിയപ്പോള്‍ ആദ്യം ബാറ്റുചെയ്ത ബാംഗ്ളൂര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 211 റണ്‍സ്. മറുപടി ബാറ്റിങ്ങിനായി ക്രീസിലത്തെുംമുമ്പേ തോറ്റഭാവത്തിലായിരുന്നു പഞ്ചാബ്. കൂറ്റന്‍ സ്കോറിന് മുന്നില്‍ ആര്‍ക്കും പൊരുതാനുള്ള ധൈര്യമില്ലാതായി. 14 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സത്തെിനില്‍ക്കെ മഴ കളിമുടക്കിയെങ്കിലും ബാംഗ്ളൂരിനെ വിജയികളായി പ്രഖ്യാപിച്ചു. 24 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് പഞ്ചാബിന്‍െറ ടോപ് സ്കോറര്‍. കൂറ്റനടിക്കാരായ മുരളി വിജയ് (16), ഗുര്‍കീരത് സിങ് (18), ഡേവിഡ് മില്ലര്‍ (3) എന്നിവര്‍ ദയനീയമായി കീഴടങ്ങി.
അതേസമയം, സീസണിലെ നാലാം സെഞ്ച്വറി കുറിച്ചാണ് കോഹ്ലി ടീമിനെ മുന്നില്‍നിന്ന് നയിച്ചത്. ആദ്യം ഫോമിലേക്കുയര്‍ന്നത് ഗെയ്ലായിരുന്നെങ്കിലും കോഹ്ലി വൈകാതെ നിയന്ത്രണം ഏറ്റെടുത്തു. ഓപണിങ് കൂട്ടുകെട്ടില്‍ 147 റണ്‍സാണ് സ്കോര്‍ ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.