സ്റ്റോക് ഹോമില്‍ നിഹാലിന് കിരീടം


തൃശൂര്‍: സ്വീഡനിലെ സ്റ്റോക് ഹോമില്‍ നടന്ന ഹസന്‍ ബാക്കണ്‍ ഇന്‍റര്‍നാഷനല്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റില്‍ റേറ്റിങ് കാറ്റഗറി മൂന്നില്‍ നിഹാല്‍ സരിന് ഒന്നാം സ്ഥാനം. ഏപ്രില്‍ 30 മുതല്‍ മേയ് എട്ട് വരെ നടന്ന ടൂര്‍ണമെന്‍റില്‍ അവസാന റൗണ്ടില്‍ ലിത്വാനിയക്കാരന്‍  ഗ്രാന്‍ഡ് മാസ്റ്റര്‍ എഡ്വേര്‍ഡ് റൊസന്‍റാലിഡിനെ പരാജയപ്പെടുത്തിയാണ് കേരളത്തിന്‍െറ നിഹാല്‍ സരിന്‍ നേട്ടം കൈവരിച്ചത്. ഒമ്പത് റൗണ്ടില്‍ ആറര പോയിന്‍റ് നേടിയാണ് ഇദ്ദേഹത്തെ11 കാരനായ നിഹാല്‍ കീഴടക്കിയത്. തൃശൂര്‍ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയാണ്  നിഹാല്‍. സ്കൂളിലെ ചെസ് അധ്യാപകന്‍ ഇ.പി. നിര്‍മലും ഉക്രെയിന്‍ ഗ്രാന്‍ഡ് മാസ്റ്ററായ ദിമിത്രി കൊമറേവുമാണ് നിഹാലിന്‍െറ പരിശീലകര്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സരിനും സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍ ഷിജിനുമാണ് മാതാപിതാക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.