ബാംഗ്ളൂരിന് ഒമ്പത് വിക്കറ്റ് ജയം

കൊല്‍ക്കത്ത: ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍െറ ത്രിമൂര്‍ത്തികള്‍ ഒരുമിച്ച് വിശ്വരൂപം പൂണ്ടപ്പോള്‍ കൊല്‍ക്കത്തക്കെതിരെ നിര്‍ണായക മത്സരത്തില്‍ അനായാസ ജയം. 184 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഉദ്യാന നഗരിക്കാര്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒമ്പത് പന്ത് ശേഷിക്കെ വിജയിച്ചു. സ്കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചിന് 183. ബാംഗ്ളൂര്‍ 18.3 ഓവറില്‍ ഒന്നിന് 186.
വിരാട് കോഹ്ലി(75), എബി ഡിവില്ലിയേഴ്സ് (59), ക്രിസ് ഗെയ്ല്‍(49) എന്നിങ്ങനെയാണ് മൂവരുടെയും സ്കോര്‍. ഇതുവരെ താളം കണ്ടത്തൊതിരുന്ന ക്രിസ് ഗെയ്ല്‍ വിരാട് കോഹ്ലിക്കൊപ്പം കത്തിക്കയറിയതാണ് ബാംഗ്ളൂരിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 7.3 ഓവറില്‍ 71 റണ്‍സ് ചേര്‍ത്തു. 31 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും സഹിതം 49 റണ്‍സെടുത്ത ഗെയ്ലിനെ സുനില്‍ നരെയ്ന്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ഗുജറാത്തിനെതിരെ അവസാനിപ്പിച്ചിടത്ത് തുടങ്ങുന്ന എബി ഡിവില്ലിയേഴ്സിനെയും കോഹ്ലിയെയുമാണ് പിന്നീട് കണ്ടത്. ഇരുവരും അഭേദ്യമായ 115 റണ്‍സ് കൂട്ടുക്കെട്ടുയര്‍ത്തി. 51 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം കോഹ്ലി 75 റണ്‍സെടുത്തപ്പോള്‍ ഡിവില്ലിയേഴ്സ് 31 പന്തില്‍ മൂന്ന് സിക്സും അഞ്ച് ഫോറും സഹിതം 59 റണ്‍സെടുത്തു. വിജയത്തോടെ ബാംഗ്ളൂരിന്‍െറ പോയന്‍റ് 12 ആയി.  
നേരത്തെ, ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്‍െറയും (51) മനീഷ് പാണ്ഡെയുടെയും (50) അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് കൊല്‍ക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 എന്ന പ്രതീക്ഷക്കു വകനല്‍കുന്ന ടോട്ടലുയര്‍ത്തിയത്. അവസാന ഓവറുകളില്‍ ആന്ദ്രെ റസല്‍ (39*), ശാകിബുല്‍ ഹസന്‍ (18*) എന്നിവര്‍ ആഞ്ഞുവീശിയത് കൊല്‍ക്കത്തക്കു തുണയായി.
മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ റോബിന്‍ ഉത്തപ്പയുടെ (2) വിക്കറ്റ് വീഴുന്നത് കണ്ടാണ് ഈഡന്‍ ഗാര്‍ഡന്‍ ഉണര്‍ന്നത്. സ്വന്തം ബൗളിങ്ങില്‍ ഇഖ്ബാല്‍ അബ്ദുല്ല പിടിച്ചു പുറത്താക്കുകയായിരുന്നു. കൂട്ടിന് മനീഷ് പാണ്ഡെ ക്രീസിലത്തെിയതോടെ ഗംഭീര്‍ ഗിയര്‍മാറ്റി. സ്വത$സിദ്ധമായ ശൈലിയില്‍ ബൗണ്ടറികളുമായി കളംനിറഞ്ഞ ഗംഭീര്‍ അതിവേഗം സ്കോറുയര്‍ത്തി. അപ്പുറത്ത് പാണ്ഡെയും മോശമാക്കിയില്ല. 11ാം ഓവറിലാണ് കൊല്‍ക്കത്തക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്. 34 പന്തില്‍ 51ലത്തെിയ ഗംഭീര്‍ നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാകുകയായിരുന്നു. അപ്പോഴേക്കും 90 റണ്‍സ് കൊല്‍ക്കത്തയുടെ സ്കോര്‍ബോര്‍ഡില്‍ ചേര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.