നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ

ട്വ​ന്റി20 ലോ​ക​ക​പ്പ്: നേപ്പാളിന് ജയത്തോടെ മടക്കം

മും​ബൈ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ സി ഗ്രൂപ്പിൽ സ്കോ​ട്ട്‍ല​ൻ​ഡി​നെ​തി​രെ നേ​പ്പാ​ളി​ന് ഏഴ് വിക്കറ്റ് ജയത്തോടെ മടക്കം. ജ​യി​ക്കാ​ൻ 171 റ​ൺ​സ് വേണ്ടിയിരുന്ന നേപ്പാൾ 19.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ദി​േ​പന്ദ്ര സിങ്ങ് 50ഉം കുശാൽ ഭുർട്ടൽ 43ഉം റൺസ് നേടി.

സ്കോ​ട്ട്‍ല​ൻ​ഡ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് 170 റ​ൺ​സെ​ടു​ത്തു. 45 പ​ന്തി​ൽ 71 റ​ൺ​സ​ടി​ച്ച മൈ​ക്ക​ൽ ജോ​ൺ​സ് ആ​ണ് ടോ​പ്സ്കോ​റ​ർ. ജോ​ർ​ജ് മ​ൻ​സി 27ഉം ​ബ്ര​ൻ​ഡ​ൻ മ​ക്മു​ല്ല​ൻ 25ഉം ​റ​ൺ​സെ​ടു​ത്തു. നേ​പ്പാ​ളി​നാ​യി സൊം​പ​ൽ കാ​മി മൂ​ന്നും ന​ന്ദ​ൻ യാ​ദ​വ് ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.ഗ്രൂപ്പിൽ രണ്ട് പോയന്റ് മാ​ത്രമുള്ള സ്കോട്ട്‍ലൻഡും നേപ്പാളും സൂപ്പർ എട്ട് കാണാതെ പുറത്തായിരുന്നു. 

ഇ​ന്ത്യ നാളെ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ

അ​ഹ്മ​ദാ​ബാ​ദ്: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​വു​മാ​യി സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു​ക​ഴി​ഞ്ഞ ഇ​ന്ത്യ ഗ്രൂ​പ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബുധനാഴ്ച നെ​ത​ർ​ല​ൻ​ഡ്സി​നെ നേ​രി​ടും. മ​റ്റൊ​രു ക​ളി​യി​ൽ ന​മീ​ബി​യ​യെ നേ​രി​ടു​ന്ന പാ​കി​സ്താ​ന് ജ​യി​ച്ചാ​ൽ അ​വ​സാ​ന എ​ട്ടി​ലേ​ക്ക് മു​ന്നേ​റാം. പാ​കി​സ്താ​ൻ തോ​റ്റാ​ൽ അ​വ​രെ പി​ന്ത​ള്ളി യു.​എ​സ്.​എ സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ക്കും. ആ​റ് ​പോ​യ​ന്റു​ള്ള ഇ​ന്ത്യ​ക്ക് പി​ന്നി​ൽ യു.​എ​സ്.​എ​ക്കും പാ​കി​സ്താ​നും നാ​ല് പോ​യ​ന്റ് വീ​ത​മാ​ണ്. നാ​ലു മ​ത്സ​ര​വും പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞ യു.​എ​സ്.​​എ​ക്കാ​ണ് റ​ൺ ശ​രാ​ശ​രി​യി​ൽ പാ​കി​സ്താ​നെ​ക്കാ​ൾ മു​ൻ​തൂ​ക്കം.

സൂ​പ്പ​ർ എ​ട്ടി​ന് മു​ന്നോ​ടി​യാ​യി ത​ന്ത്ര​ങ്ങ​ളും ടീം ​കോം​ബി​നേ​ഷ​നും രാ​കി​മി​നു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ടീം ​ഇ​ന്ത്യ​ക്ക് ഇ​ത്. ബാ​റ്റി​ങ്ങി​ൽ മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ബൗ​ളി​ങ്ങി​ൽ സ്പി​ന്ന​ർ കു​ൽ​ദീ​പ് സി​ങ്ങി​ന് പ​ക​രം പേ​സ​ർ അ​ർ​ഷ്ദീ​പ് സി​ങ് തി​രി​ച്ചെ​ത്തി​യേ​ക്കും. ജ​സ്പ്രീ​ത് ബും​റ​ക്ക് വീ​ണ്ടും വി​ശ്ര​മം അ​നു​വ​ദി​ച്ചാ​ൽ മു​ഹ​മ്മ​ദ് സി​റാ​ജി​ന് അ​വ​സ​രം ല​ഭി​ക്കും. 

Tags:    
News Summary - Twenty20 World Cup: Nepal returns with victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.