ഐ.പി.എല്‍ വാതുവെപ്പ് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗല്‍ ഫിഫയിലേക്ക്




ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ ഫിഫ ഗവേണന്‍സ് കമ്മിറ്റിയിലേക്ക്. മുന്‍ പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസായിരുന്ന മുദ്ഗലിനെ ഫിഫ ഗവേണന്‍സ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാനായാണ് നിയമിച്ചത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കും ഫുട്ബാളിനുമുള്ള അംഗീകാരമെന്നായിരുന്നു പുതിയ നിയോഗത്തെക്കുറിച്ച് ജസ്റ്റിസ് മുദ്ഗലിന്‍െറ പ്രതികരണം. ഐ.പി.എല്‍ വാതുവെപ്പ് അന്വേഷിച്ച മുദ്ഗലിന്‍െറ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ കായിക ഭരണം പരിഷ്കരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇതിനുപിന്നാലെ നിരവധി കായിക തര്‍ക്കങ്ങളില്‍ ഇദ്ദേഹം വിധി പ്രഖ്യാപിച്ചിരുന്നു. മുന്‍ യൂറോപ്യന്‍ കോടതി അഡ്വ. ജനറല്‍ പോര്‍ചുഗീസുകാരനായ ലൂയിസ് മിഗ്വേല്‍ മദുറോയാണ് ഗവേണന്‍സ് കമ്മിറ്റി തലവന്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.