ഇര്‍ഫാനെതിരെ ധോണിയുടെ ക്രൂരത വീണ്ടും - വിഡിയോ

കൊല്‍ക്കത്ത: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന്‍ ധോണി ഇര്‍ഫാന്‍ പത്താനെ ബോധപൂര്‍വം അവഗണിക്കുകയാണെന്ന വാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് വീണ്ടും ധോണിയുടെ ക്രൂരത. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പൂണെ ടീം പരാജയത്തിന്‍റെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഇര്‍ഫാന്‍ പത്താനെ ധോണി റണ്ണൗട്ടാക്കിയത്. . ഓടി നിന്‍റെ വിക്കറ്റ് ത്യജിക്കൂ എന്ന് ഇര്‍ഫാനോട് ധോണി പറയാതെ പറയുകയായിരുന്നു എന്ന് കമന്‍റേറ്റര്‍മാര്‍ പോലും വിശേഷിപ്പിച്ചു.

മഴ അപഹരിച്ച മത്സരത്തില്‍ പൂണെയുടെ ഇന്നിങ്സിലെ പതിമൂന്നാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സുനില്‍ നരൈന്‍െറ പന്തില്‍ ഓഫ് സൈഡിലേക്ക് തട്ടിയിട്ട പന്തില്‍ റണ്ണെടുക്കാന്‍ കഴിയില്ളെന്ന് വ്യക്തമായിരുന്നിട്ടും ഓടാന്‍ ധോണി തയാറായി. എന്നാല്‍ പന്ത് ഫീല്‍ഡറുടെ കൈകളിലേക്ക് നേരെ പോകുകയായിരുന്നതിനാല്‍ ഇര്‍ഫാന്‍ ഓടാന്‍ തയ്യറായിരുന്നില്ല. ധോണിയുടെ നിര്‍ദേശത്തിന് വഴങ്ങി  ഇര്‍ഫാന്‍ ഓടിയെങ്കിലും പകുതിദൂരമത്തെും മുമ്പേ ഇര്‍ഫാന്‍െറ വിക്കറ്റ് തെറിച്ചു. നായകന്‍റെ അപ്രീതിക്ക് പാത്രമാകേണ്ട എന്നു കരുതി സ്വയം വിക്കറ്റ് ഹോമിച്ച് ഇര്‍ഫാന്‍ തിരികെ നടക്കുമ്പോള്‍ കമന്‍േററ്റര്‍മാര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ഷോട്ടുതിര്‍ത്ത ബാറ്റ്സ്മാന്‍ തിരികെ ഓടുകയെന്ന പതിവ് രീതി ധോണി ഉപേക്ഷിച്ചത് എന്തിനായിരുന്നു എന്നാണ്. തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് കൂപ്പുകുത്തുന്ന പൂണെ ടീമിന്‍െറ അന്തിമ ഇലവനില്‍ പത്താനെ ഉള്‍പ്പെടുത്താത്ത ധോണിയുടെ നീക്കം മുമ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.