റാങ്കിങ്ങില്‍ ഫെഡറര്‍ വീണ്ടും രണ്ടാം സ്ഥാനത്ത്

പാരിസ്: എ.ടി.പി പുറത്തിറക്കിയ പുതിയ റാങ്കിങ്ങില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് നേട്ടം. നേരത്തെ ബ്രിട്ടന്‍െറ ആന്‍ഡി മറെക്കു പിന്നില്‍ മൂന്നാമതായിരുന്ന ഫെഡറര്‍ രണ്ടാം സ്ഥാനത്തേക്കു കയറി. 16550 പോയന്‍േറാടെ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചാണ് പട്ടികയില്‍ മുന്നില്‍. മഡ്രിഡ് മാസ്റ്റേഴ്സ് ഓപണില്‍ ദ്യോകോവിച്ചിനോട് തോറ്റതാണ് മറെക്ക് തിരിച്ചടിയായത്. മുന്‍ ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പട്ടികയില്‍ അഞ്ചാമതാണ്. സ്റ്റാന്‍ വാവ്റിങ്കയാണ് നാലാമത്.

ഡബ്ള്‍സ് റാങ്കിങ്ങില്‍ ബൊപ്പണ്ണക്ക് വീഴ്ച
ഡബ്ള്‍സ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ രണ്ട് സ്ഥാനം താഴോട്ടിറങ്ങി 13ലത്തെി. റാങ്കിങ്ങില്‍ പിറകോട്ടായതോടെ റിയോ ഒളിമ്പിക്സില്‍ റാക്കറ്റേന്താനുള്ള ബൊപ്പണ്ണയുടെ ആഗ്രഹത്തിന് തിരിച്ചടിയേറ്റു. ആദ്യ പത്തുവരെയുള്ള സ്ഥാനക്കാര്‍ക്കാണ് ഒളിമ്പിക്സിലേക്ക് നേരിട്ടുള്ള യോഗ്യത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.