അന്തര്‍ജില്ലാ ദ്വിദിന ക്രിക്കറ്റ്: മലപ്പുറം, കണ്ണൂര്‍ മത്സരം സമനിലയില്‍


പെരിന്തല്‍മണ്ണ: 19 വയസ്സില്‍ താഴെയുള്ളവരുടെ അന്തര്‍ ജില്ലാ ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മലപ്പുറവും കണ്ണൂരും തമ്മിലുള്ള മത്സരം സമനിലയില്‍. എട്ട് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 43 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച മലപ്പുറം ഉച്ചക്ക് ശേഷം പെയ്ത മഴമൂലം കളി ഉപേക്ഷിക്കുമ്പോള്‍ 68.3 ഓവറില്‍ ആറിന് 264 റണ്‍സെന്ന നിലയിലായിരുന്നു. അബ്ദുല്‍ ഷാഹിദലി 77ഉം മുഹമ്മദ് ഷമീല്‍ 66ഉം റണ്‍സ് നേടി. കണ്ണൂരിന്‍െറ സൗരവ് 24.3 ഓവറില്‍ 86 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കണ്ണൂരിന് മൂന്നും മലപ്പുറത്തിന് ഒരു പോയിന്‍റും ലഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.