കോഹ് ലിക്ക് ഖേല്‍രത്നക്കും രഹാനക്ക് അര്‍ജുന അവാര്‍ഡിനും ശിപാര്‍ശ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ് ലിക്ക് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍ രത്നക്കും അജിങ്ക്യ രഹാനക്ക് അര്‍ജുന അവാര്‍ഡിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ശിപാര്‍ശ ചെയ്തു. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ഐ.പി.എല്‍ ബാഗ്ളൂര്‍  റോയല്‍ ചലഞ്ചേഴ്സ് ടീമിന്‍െറ നായകനുമാണ് കോഹ് ലി.  

2014 -2015 സീസണില്‍ ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോഹ് ലിയുടെ നേതൃത്വത്തില്‍ ശ്രീലങ്കക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും ഇന്ത്യ ചരിത്ര വിജയം നേടുകയും ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സനെതിരെ സെഞ്ചുറിയും നേടിയിരുന്നു. ഇന്ത്യന്‍ മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന  പ്രകടനം കാഴ്ച വെക്കുന്നതും നിര്‍ണായക ഘട്ടത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നതുമാണ് രഹാനയെ തുണച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.