ദുബൈ: ലോകകപ്പിലെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി വിരാട് കോഹ്ലി ട്വന്‍റി20 റാങ്കിങ്ങില്‍ ഒന്നാമത്. സൂപ്പര്‍ ടെന്നിലെ നാലു കളിയില്‍ 184 റണ്‍സ് സ്കോര്‍ ചെയ്ത കോഹ്ലി 132 സ്ട്രൈക് റേറ്റുമായാണ് ട്വന്‍റി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായത്. ലോകകപ്പ് തുടങ്ങുമ്പോള്‍ ആസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെക്കാള്‍ 24 പോയന്‍റ് പിന്നിലായിരുന്ന കോഹ്ലി ഇന്ത്യ സെമിയിലത്തെുമ്പോഴേക്കും 68 പോയന്‍റ് മുകളിലായി.
കോഹ്ലി 871, ഫിഞ്ച് 803, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 762 എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ മറ്റു ഇന്ത്യക്കാരില്ല. 17ാമതുള്ള രോഹിത് ശര്‍മയാണ് ഇന്ത്യക്കാരില്‍ രണ്ടാമന്‍. ബൗളര്‍മാരില്‍ വിന്‍ഡീസിന്‍െറ സാമുവല്‍ ബദ്രീ ഒന്നാമതത്തെി. ആര്‍. അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിറാണ് രണ്ടാമത്. ഇന്ത്യയുടെ രവീന്ദ്ര ജദേജ ഏഴാം സ്ഥാനത്തുണ്ട്.
ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടോപ് ടെന്നില്‍ നാലു കളിയില്‍ മൂന്നെണ്ണത്തില്‍ ജയിച്ച ഇന്ത്യ സെമിയില്‍ വ്യാഴാഴ്ച വിന്‍ഡീസിനെ നേരിടാനിരിക്കുകയാണ്. സെമിഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡ് രണ്ടും വിന്‍ഡീസ് മൂന്നും ഇംഗ്ളണ്ട് അഞ്ചും സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയാണ് നാലാമത്. ലോകകപ്പില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്താന്‍ ബംഗ്ളാദേശിനെ പിന്തള്ളി ഒമ്പതാമതത്തെി.
വ്യക്തിഗത റാങ്കിങ്ങില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് ഷെഹ്സാദാണ് കാര്യമായ നേട്ടമുണ്ടാക്കിയ താരം. യോഗ്യതാ റൗണ്ട് മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷെഹ്സാദ് ഒമ്പതാം സ്ഥാനത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.