അനുഷ്കയെ പിന്തുണച്ച് കോഹ്‌ലി

മൊഹാലി: ബോളിവുഡ് നടി അനുഷ്കക്ക് പിന്തുണയുമായി ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്ലി രംഗത്ത്. ട്വിറ്ററിലൂടെയാണ് അനുഷ്കയെ കളിയാക്കിയവർക്ക് കോഹ്ലി ചുട്ടമറുപടി നൽകിയത്. ട്വൻറി 20 ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായ നിർണായക മത്സരത്തിൽ അസാമാന്യ പ്രകടനത്തിലൂടെ ഇന്ത്യയെ വിജയപഥത്തിലെത്തിയ ശേഷമായിരുന്നു കോഹ്ലിയുടെ ട്വീറ്റ്. കോഹ്‍ലിയുടെ ഫോമിന് കാരണം അനുഷ്കയുമായുള്ള തകർച്ചയാണെന്ന് സോഷ്യൽമീഡിയയിൽ ട്രോളുകൾ വന്നിരുന്നു. അനുഷ്ക ഉപേക്ഷിച്ചു പോയതിനാലാണ് കോഹ്ലിക്ക് മികച്ച കളി കാഴ്ച വെക്കാൻ സാധിക്കുന്നത് എന്നായിരുന്നു പ്രചാരണം. ഇതിനാണ് കോഹ്ലി മറുപടി നൽകിയത്.

‘അനുഷ്കയെ പരിഹസിക്കുന്നവരോട് എനിക്ക് പുച്ഛം തോന്നുന്നു. കുറച്ച് ദയ നൽകൂ. എനിക്ക് എപ്പോഴും പോസിറ്റിവിറ്റി നൽകിയ വ്യക്തിയാണ് അനുഷ്ക' കോഹ്‌ലി വ്യക്തമാക്കി. നേരത്തെ കോഹ്‍ലിക്ക് ഫോം നഷ്ടപ്പെട്ടപ്പോഴും ആരാധകർ അനുഷ്കക്കെതിരെ തിരിഞ്ഞിരുന്നു. അനുഷ്കയുമായി പ്രണയം തുടങ്ങിയതാണ് കോഹ്‍ലിയുടെ ഫോം നഷ്ടപ്പെടുത്തിയത് എന്നായിരുന്നു പ്രചാരണം. അതേസമയം, കോ‍ഹ്‍ലിയുടെ പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കര്‍, അമിതാഭ് ബച്ചൻ, തുടങ്ങി ഒട്ടേറെ പ്രമുഖർ രംഗത്തെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.