ബാബർ അസമിന്റെ ബാറ്റിങ്

അമേരിക്ക കീഴടക്കി പാകിസ്താൻ; ലോകകപ്പിൽ രണ്ടാം ജയം

കൊ​ളം​ബോ: ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ വിറച്ച പാകിസ്താൻ,  ട്വ​ന്റി20 ലോ​ക​കപ്പിലെ രണ്ടാം അങ്കത്തിൽ മിന്നും ജയവുമായി മുന്നോട്ട്. ഗ്രൂ​പ്പ് എ-​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

ചൊ​വ്വാ​ഴ്ച യു.​എ​സി​നെ 32 റ​ൺ​സി​നാ​ണ് തോ​ൽ​പി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​കി​സ്താ​ൻ 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 190 റ​ൺ​സെ​ടു​ത്തു. അ​മേ​രി​ക്ക​ക്കാ​രു​ടെ പോ​രാ​ട്ടം 20 ഓ​വ​റി​ൽ എ​ട്ടി​ന് 158ൽ ​അ​വ​സാ​നി​ച്ചു. പാ​കി​സ്താ​ന് വേ​ണ്ടി ഓ​പ​ണ​ർ സാ​ഹി​ബ്സ​ദ ഫ​ർ​ഹാ​ൻ 41 പ​ന്തി​ൽ 73 റ​ൺ​സ​ടി​ച്ചു. ഉ​സ്മാ​ൻ താ​രി​ഖ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി ബൗ​ളി​ങ്ങി​ൽ മി​ന്നി. ജ​യ​ത്തോ​ടെ ഇ​ന്ത്യ​യെ (2) മ​റി​ക​ട​ന്ന് മു​ന്നി​ലെ​ത്തി പാ​കി​സ്താ​ൻ (4).

ല​ക്ഷ്യ​ത്തി​ലേ​ക്ക് യു.​എ​സി​ന് മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചു. അ​ഞ്ചാം ഓ​വ​റി​ൽ സ്കോ​ർ 42ൽ ​നി​ൽ​ക്കെ ഓ​പ​ണ​ർ ആ​ൻ​ഡ്രി​യ​സ് ഗൂ​സ് (13) മ​ട​ങ്ങി​യ​ത് തി​രി​ച്ച​ടി​യാ​യി. മ​റ്റൊ​രു ഓ​പ​ണ​ർ ഷാ​യ​ൻ ജ​ഹാം​ഗീ​ർ 34 പ​ന്തി​ൽ 49 റ​ൺ​സ് നേ​ടി. 30 പ​ന്തി​ൽ 51 റ​ൺ​സെ​ടു​ത്ത ഇ​ന്ത്യ​ക്കാ​ര​ൻ ശു​ഭം ര​ഞ്ജ​നെ​യാ​ണ് യു.​എ​സ് ടോ​പ് സ്കോ​റ​ർ. മി​ലി​ന്ദ് കു​മാ​ർ 22 പ​ന്തി​ൽ 29 റ​ൺ​സ് നേ​ടി. പാ​ക് ബൗ​ള​ർ​മാ​രി​ൽ ഷ​ദ​ബ് ഖാ​ൻ ര​ണ്ട് വി​ക്ക​റ്റ് നേ​ടി.

നേ​ര​ത്തേ, പാ​കി​സ്താ​ന് ഓ​പ​ണ​ർ​മാ​രാ​യ സാ​ഇം അ​യ്യൂ​ബും ഫ​ർ​ഹാ​നും മി​ക​ച്ച തു​ട​ക്കം​ന​ൽ​കി. 17 പ​ന്തി​ൽ 19 റ​ൺ​സു​മാ​യി സാ​ഇം മ​ട​ങ്ങി. ഒ​രു റ​ൺ​സാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ ആ​ഗ​യു​ടെ സം​ഭാ​വ​ന. 56ൽ ​ര​ണ്ടാം വി​ക്ക​റ്റ് വീ​ണെ​ങ്കി​ലും ഫ​ർ​ഹാ​നും ബാ​ബ​ർ അ​അ്സ​വും ചേ​ർ​ന്ന് സ്കോ​ർ ഉ‍യ​ർ​ത്തി. അ​അ്സം 32 പ​ന്തി​ൽ 46ഉം ​ഷ​ദ​ബ് 12 പ​ന്തി​ൽ 30 റ​ൺ​സും ചേ​ർ​ത്ത് പു​റ​ത്താ​യി. മു​ഹ​മ്മ​ദ് ന​വാ​സ് അ​ഞ്ച് റ​ൺ​സി​നും വീ​ണു. യു.​എ​സി​നു​വേ​ണ്ടി പേ​സ​ർ ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്വി​ക്ക് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. 

Tags:    
News Summary - Pakistan beat USA by 32 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.