നിയമവിരുദ്ധ ആക്ഷന്‍; തസ്കിന്‍ അഹ്മദിനും അറാഫത് സണ്ണിക്കും വിലക്ക്

ന്യൂഡല്‍ഹി: നിയമവിരുദ്ധ ബൗളിങ് ആക്ഷന്‍െറ പേരില്‍ ബംഗ്ളാദേശ് ക്രിക്കറ്റ് ടീം ബൗളര്‍മാരായ തസ്കിന്‍ അഹ്മദ്, അറാഫത് സണ്ണി എന്നിവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഐ.സി.സി സസ്പെന്‍ഡ് ചെയ്തു. ഇരുവരും ട്വന്‍റി20 ലോകകപ്പ് ടീമില്‍ അംഗങ്ങളാണ്. ഇരുവരുടെയും ആക്ഷന്‍ പരിശോധിച്ച സ്വതന്ത്ര അന്വേഷണ ടീം നിയമവിരുദ്ധമെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. അറാഫത് സണ്ണിയുടെ ആക്ഷന്‍ അനുവദനീയമായ 15 ഡിഗ്രിയിലേറെ വളയുന്നെന്നും പേസ് ബൗളറായ തസ്കിന്‍ അഹ്മദിന്‍െറ മുഴുവന്‍ ഡെലിവറികളും നിയമവിരുദ്ധമാണെന്നും കമ്മിറ്റി വ്യക്തമാക്കി. ഇവര്‍ക്കു പകരം പുതിയ താരങ്ങളെ ഉള്‍പ്പെടുത്താന്‍ ബംഗ്ളാദേശ് ഐ.സി.സിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഒമ്പതിന് ധര്‍മശാലയില്‍ നെതര്‍ലന്‍ഡ്സിനെതിരെ നടന്ന യോഗ്യതാ മത്സരത്തിലാണ് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.