മല്യ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍െറ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചെന്ന്

ന്യൂഡല്‍ഹി: ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍െറ ഡയറക്ടര്‍ സ്ഥാനം വിജയ് മല്യ രാജിവെച്ചതായി ടീം അധികൃതര്‍. ഇതു സംബന്ധിച്ച് മാര്‍ച്ച് ഏഴിന് ഇ-മെയില്‍ ലഭിച്ചതായി ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു. റസല്‍ ആഡംസിനെ പുതിയ ഡയറക്ടറായും നിയമിച്ചു. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് മല്യ രാജ്യം വിട്ട് അഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ടീം അധികൃതര്‍ ബി.സി.സി.ഐക്ക് മെയിലയച്ചത്. മല്യയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതായും മല്യയുടെ മകന്‍ സിദ്ധാര്‍ഥ് മല്യ ഡയറക്ടര്‍ ബോര്‍ഡിലുള്ളതുവരെ ഉപദേശക സ്ഥാനത്തു മല്യ തുടരുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

ആര്‍.സി.ബിയുടെ വൈസ് പ്രസിഡന്‍റായിരുന്നു റസല്‍ ആഡംസ്. ടീം ഉടമസ്ഥ ഘടനയില്‍ മാറ്റം വരില്ളെന്നും ഇ-മെയിലില്‍ പറയുന്നു.
ടീം ഉടമസ്ഥതയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT