ഇറാനി ട്രോഫി: മുംബൈ കൂറ്റന്‍ സ്കോറിലേക്ക്


മുംബൈ: രഞ്ജി ചാമ്പ്യന്മാരായ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്‍െറ ഒന്നാം ദിനം മുംബൈ കൂറ്റന്‍ സ്കോറിലേക്ക്. കളി നിര്‍ത്തുമ്പോള്‍ മുംബൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 386 എന്നനിലയിലാണ്. ജയ് ബിസ്തയുടെ (104) സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് മുംബൈ ഒന്നാം ദിനം തങ്ങളുടേതാക്കിയത്. പുറത്തായ മൂന്നു ബാറ്റ്സ്മാന്മാരും അര്‍ധസെഞ്ച്വറി നേടി. അഖില്‍ ഹെര്‍വാദ്കര്‍ (90), ശ്രേയസ് അയ്യര്‍ (55) എന്നിവരും നിര്‍ണായക പങ്കുനല്‍കി. കളി നിര്‍ത്തുമ്പോള്‍ 88 റണ്‍സുമായി സൂര്യകുമാര്‍ യാദവും 38 റണ്‍സുമായി ക്യാപ്റ്റന്‍ ആദിത്യ താരെയുമാണ് ക്രീസില്‍. കൃഷ്ണദാസ്, അങ്കിത് രാജ്പുത്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.