ലങ്കക്ക് ഇംഗ്ലീഷ് ടൈ

ട്രെന്‍റ്ബ്രിഡ്ജ്: അവസാന പന്ത് എറിയുന്നതിന് തൊട്ടു മുമ്പുവരെ ശ്രീലങ്കക്കായിരുന്നു ജയം. പക്ഷേ, ഒടുവിലത്തെ പന്തും എറിഞ്ഞുകഴിഞ്ഞപ്പോള്‍ ജയം ഇംഗ്ളണ്ടിനും ശ്രീലങ്കക്കും അന്യമായി. ഇംഗ്ളണ്ട്-ശ്രീലങ്ക ആദ്യ ഏകദിന മത്സരം ടൈയില്‍ കലാശിച്ചു. അവസാന പന്തില്‍ ഇംഗ്ളണ്ടിന് ജയിക്കാന്‍വേണ്ടിയിരുന്നത് ഏഴുറണ്‍സ്. നോ ബാളോ വൈഡോ പിറന്നില്ളെങ്കില്‍ അസാധ്യമായ ലക്ഷ്യം. പക്ഷേ, നുവാന്‍ പ്രദീപിന്‍െറ അവസാനപന്ത് ലിയാം പ്ളങ്കറ്റ് ഗാലറിയിലത്തെിച്ചപ്പോള്‍ ക്രിക്കറ്റില്‍ അപൂര്‍വമായ മറ്റൊരു ടൈ കൂടി പിറന്നു.

ടോസ് നേടിയ ഇംഗ്ളണ്ട് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 286 റണ്‍സാണ് ലങ്ക നേടിയത്. മറുപടി ബാറ്റിങ്ങില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ളണ്ടും ചെന്നത്തെിയത് അതേ സ്കോറില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.