Posted On
date_range Updated On
date_range അസ്ഹര്‍ മഹ്മൂദ് പാകിസ്താന്‍ അസിസ്റ്റന്‍റ് കോച്ചാകും
കറാച്ചി: വെറ്ററന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹ്മൂദിനെ പാകിസ്താന്‍ ടീമിന്‍െറ അസിസ്റ്റന്‍റ് കോച്ചായി നിയമിക്കുമെന്ന് പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അറിയിച്ചു. ബൗളിങ് കോച്ചിന്‍െറ ചുമതലയും അദ്ദേഹത്തിനുണ്ടായിരിക്കും. അസ്ഹറുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം സന്നദ്ധനാണ്. പരിശീലകന്‍ മിക്കി ആര്‍തറുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് അസ്ഹറിന്‍െറ നിയമനമെന്നും ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.