കുംബ്ളെയെ കോച്ചാക്കിയത് ഉചിതം –കോട്നി വാല്‍ഷ്

സെന്‍റ് കിറ്റ്സ്: അനില്‍ കുംബ്ളെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ കോച്ചായി തെരഞ്ഞെടുത്ത തീരുമാനം ഏറ്റവും ഉചിതമായതാണെന്ന് വെസ്റ്റിന്‍ഡീസ് മുന്‍ ഫാസ്റ്റ് ബൗളര്‍ കോട്നി വാല്‍ഷ്. വെസ്റ്റിന്‍ഡീസ് പ്രസിഡന്‍റ്സ് ഇലവനെതിരെ സെന്‍റ് കിറ്റ്സില്‍ നടന്ന ഇന്ത്യയുടെ ത്രിദിന സന്നാഹമത്സരം കാണാനത്തെിയതായിരുന്നു വാല്‍ഷ്.എന്നും ക്രിക്കറ്റിനായി എന്തെങ്കിലും നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് കുംബ്ളെ. അദ്ദേഹത്തിന്‍െറ കരിയര്‍തന്നെ അതിന് തെളിവാണ്. കുംബ്ളെയെ കോച്ചാക്കാന്‍ തീരുമാനിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടമാണ് -വാല്‍ഷ് പറഞ്ഞു. കുംബ്ളെക്ക് വാല്‍ഷ് ചായസല്‍ക്കാരവും നല്‍കി. രണ്ടുപേരും റസ്റ്റാറന്‍റില്‍ ചായ കുടിക്കുന്ന ചിത്രം കുംബ്ളെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.