സന്നാഹം സമനിലയില്‍

സെന്‍റ് കിറ്റ്സ്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനെതിരായ ഇന്ത്യയുടെ ത്രിദിന സന്നാഹ മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന നിലയില്‍ എത്തിനില്‍ക്കുമ്പോള്‍ കളി അവസാനിപ്പിക്കുകയായിരുന്നു. സ്കോര്‍: വെസ്റ്റിന്‍ഡീസ്: 180, 223/6, ഇന്ത്യ: 364.
വിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരക്ക് മുമ്പുള്ള അവസാന സന്നാഹമത്സരമായതിനാല്‍ എട്ട് ബൗളര്‍മാരെയാണ് നായകന്‍ കോഹ്ലി പരീക്ഷിച്ചത്. അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷമിയും ജദേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പ്രസിഡന്‍റ്സ് ഇലവനുവേണ്ടി ബ്ളാക്ക് വുഡ് (51), വിഷാല്‍ സിങ് (39), ഹോഡ്ജ് (39), കാംബെല്‍ (31) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.