ലോഡ്സ്: തൊടുന്നതെന്തും കണക്കും റെക്കോഡുമാകുന്ന ക്രിക്കറ്റില്‍ മിസ്ബാഹുല്‍ ഹഖിന് മറ്റൊരു അപൂര്‍വ റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന ബഹുമതി ഇനി ഈ പാകിസ്താന്‍കാരന്‍െറ പേരിലായിരിക്കും. സോമചന്ദ്ര ഡിസില്‍വയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് 26 ദിവസത്തിന്‍െറ വ്യത്യാസത്തിലാണ് ഇംഗ്ളണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്‍െറ ആദ്യ ദിവസം മിസ്ബാഹ് മറികടന്നത്.
ആദ്യ ദിനം സെഞ്ച്വറിയുമായി പുറത്താകാതെനിന്ന മിസ്ബാഹ് രണ്ടാം ദിവസം ഒമ്പതാമനായാണ് പുറത്തായത്. പാക് ഇന്നിങ്സ് 339ല്‍ അവസാനിപ്പിച്ച ഇംഗ്ളണ്ട് തകര്‍ച്ചയുടെ വക്കിലാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 54 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുത്ത ഇംഗ്ളണ്ട് പൊരുതുകയാണ്.
ഇംഗ്ളണ്ടിന്‍െറ തുടക്കവും പതര്‍ച്ചയോടെയായിരുന്നു. എട്ടു റണ്‍സെടുത്ത അലക്സ് ഹെയില്‍സിനെ റാഹത്ത് അലി പുറത്താക്കി. മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ജോ റൂട്ടുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ചേര്‍ത്ത 110 റണ്‍സാണ് ഇംഗ്ളണ്ടിനെ കരകയറ്റിയത്.
വിലക്കും ജയില്‍ വാസവും കഴിഞ്ഞ് ടെസ്റ്റ് ടീമില്‍ മടങ്ങിയത്തെിയ പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിന് 14 ഓവര്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ് മാത്രമേ നേടാനായുള്ളൂ.
അതും വിലപ്പെട്ട വിക്കറ്റ്. 81 റണ്‍സെടുത്ത കുക്കിന്‍െറ കുറ്റി ആമിര്‍ പിഴുതെടുത്തു. 48 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.