സിഡ്നി: ഓഫ്സ്പിന്നറായ മലയാളി കൗമാരതാരം അര്‍ജുന്‍ നായര്‍ ആസ്ട്രേലിയയില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ്ക്ളാസ് ടൂര്‍ണമെന്‍റിനുള്ള ന്യൂ സൗത് വെയ്ല്‍സ് (എന്‍.എസ്.ഡബ്ള്യു) ടീമില്‍ ഇടംപിടിച്ചു. വ്യാഴാഴ്ച ആരംഭിക്കുന്ന സൗത് ആസ്ട്രേലിയക്കെതിരായ മത്സരത്തിനുള്ള ടീമിലാണ് 17കാരനായ അര്‍ജുന്‍ ഇടംപിടിച്ചത്.
‘ദൂസ്ര’ ഡെലിവറിയില്‍ പ്രഗല്ഭനായ അര്‍ജുന്‍ ഓസീസ് ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി കരുതപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്. സിഡ്നിയില്‍ ഐ.ബി.ആര്‍ കോണ്‍ഫറന്‍സില്‍ പ്രോജക്ട് ഡയറക്ടറായ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജയാനന്ദ് നായരുടെയും ശാലിനി നായരുടെയും മകനായ അര്‍ജുന്‍ ജനിച്ചതും വളര്‍ന്നതും ആസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലാണ്.നേരത്തേ ആസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമില്‍ ഇടംപിടിച്ച് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 15ാം വയസ്സില്‍ ഹ്വാക്സ്ബറി ടീമിലൂടെയാണ് ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ബാറ്റിങ്ങിലും മികവുതെളിയിച്ചിട്ടുള്ള അര്‍ജുന്‍, ദുബൈയില്‍ പാകിസ്താനും ന്യൂസിലന്‍ഡിനുമെതിരെ നടന്ന അണ്ടര്‍ 19 ത്രിരാഷ്ട്ര പരമ്പരയില്‍ 10 വിക്കറ്റും 89 പന്തില്‍ സെഞ്ച്വറിയും നേടി തിളങ്ങിയിരുന്നു.
നഥാന്‍ ലിയോണ്‍ ന്യൂസിലന്‍ഡ് പര്യടനത്തിലും സ്റ്റീഫന്‍ ഒകീഫ് പരിക്കിന്‍െറ പിടിയിലുമായ സ്ഥിതിക്ക് എന്‍.എസ്.ഡബ്ള്യു ടീമില്‍ അര്‍ജുന്‍ വില്‍ സോമര്‍വില്ളെയുടെ പകരക്കാനായായിരിക്കും. പരിക്ക് അലട്ടുന്ന സോമര്‍വില്ളെയും കളത്തിലിറങ്ങുന്ന കാര്യം സംശയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.