സചിന്‍െറ ആത്മകഥ ലിംക റെക്കോഡില്‍

ന്യൂഡല്‍ഹി: 22 വാര വിട്ടിറങ്ങിയെങ്കിലും റെക്കോഡുകള്‍ സൃഷ്ടിക്കുന്ന സചിന്‍ ടെണ്ടുല്‍കറുടെ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ല. തന്‍െറ ആത്മകഥയായ ‘പ്ളെയിങ് ഇറ്റ് മൈ വെ’യിലൂടെയാണ് സചിന്‍ ഏറ്റവും പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ ആത്മകഥ പുസ്തകം എന്നതില്‍ ലിംക ബുക്ക്് ഓഫ് റെക്കോഡ്സിലാണ് സചിന്‍െറ പുസ്തകം ഇടം പിടിച്ചത്.
2014 നവംബര്‍ ആറിന് പുറത്തിറക്കിയ പുസ്തകം  1,50,289 കോപ്പികളിലൂടെയാണ് എല്ലാ റെക്കോഡുകളും ഭേദിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.