representational image

പൂജ്യത്തിന് ഓള്‍ഒൗട്ട്...!

ലണ്ടന്‍: ബാപ്ചൈല്‍ഡ് ക്രിക്കറ്റ് ടീമിന്‍െറ മാനം കാക്കാന്‍ ഒരു എക്സ്ട്രാ റണ്‍ പോലും എത്തിയില്ല. ഫലമോ, പൂജ്യത്തിന് ഓള്‍ ഒൗട്ട്. ഇംഗ്ളണ്ടിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിലാണ് അത്യപൂര്‍വമായ സംഭവം അരങ്ങേറിയത്. ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍െറ കീഴിലുള്ള കെന്‍റ് പ്രാദേശിക ഫൈനല്‍ റൗണ്ട് മത്സരത്തിനിടെയാണ് ബാപ്ചൈല്‍ഡ് ക്രിക്കറ്റ് ടീമിലെ എല്ലാവരും പൂജ്യരായി മടങ്ങിയത്. ഒരു ടീമില്‍ ആറ് അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന 12 ഓവര്‍ മത്സരമാണ് നടന്നത്.

ക്രൈസ്റ്റ് ചര്‍ച്ച് ഉയര്‍ത്തിയ 120 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാപ്ചൈല്‍ഡിന്‍െറ ഇന്നിങ്സ് 20 പന്തില്‍ അവസാനിച്ചു. ഇത് ആദ്യ സംഭവമല്ളെന്നും 1913ലും 64ലും സമാനരീതിയില്‍ പൂജ്യത്തിന് ഓള്‍ഒൗട്ടായിട്ടുണ്ടെന്നും ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.