വിരമിക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിച്ചു –ചാന്ദര്‍പോള്‍

ദുബൈ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്‍െറ നിര്‍ബന്ധം കാരണമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചതെന്ന് ചാന്ദര്‍പോള്‍. വിരമിച്ചില്ലായിരുന്നെങ്കില്‍ ദുബൈയില്‍ നടക്കുന്ന മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ വെസ്റ്റിന്‍ഡീസ് ബോര്‍ഡ് അനുമതി തരില്ലായിരുന്നെന്നും ക്രിക്ഇന്‍ഫോ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ചാന്ദര്‍പോള്‍ പറഞ്ഞു.
കഴിഞ്ഞ മേയില്‍ ഇംഗ്ളണ്ടിനെതിരെ കിങ്സ്റ്റണ്‍ ഓവലിലാണ് ചാന്ദര്‍പോള്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. തുടര്‍ന്ന് ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍നിന്ന് ചാന്ദര്‍പോളിനെ ഒഴിവാക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമെന്ന ബ്രയാന്‍ ലാറയുടെ റെക്കോഡ് മറികടക്കാന്‍ 86 റണ്‍സുകൂടി വേണ്ടപ്പോഴാണ് ഫോമില്ലായ്മയുടെ പേരുപറഞ്ഞ് എക്കാലത്തെയും വിശ്വസ്തനായ ഈ ബാറ്റ്സ്മാനെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിരുത്തിയത്. വീണ്ടും ടീമിലേക്ക് മടങ്ങിവരാനും മാന്യമായി വിടപറയാനും ആഗ്രഹിച്ചിരുന്നതാണെന്നും എന്നാല്‍ ബോര്‍ഡ് അതിന് അവസരം നല്‍കിയില്ളെന്നും ചാന്ദര്‍പോള്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.