പേസ് ബൗളിങ് ഫൗണ്ടേഷന് തുടക്കം; ജെഫ് തോംസണ്‍ മുഖ്യപരിശീലകന്‍

കൊച്ചി: ക്രിക്കറ്റ് വളര്‍ച്ച ലക്ഷ്യമിട്ട് ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പേസ് ബൗളിങ് ഫൗണ്ടേഷന്‍ ആരംഭിച്ചു. വിഖ്യാത ആസ്ട്രേലിയന്‍ പേസ് ബൗളര്‍ ജെഫ് തോംസണാണ് മുഖ്യപരിശീലകന്‍. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് ആദ്യഘട്ട പരിശീലനം. സെപ്റ്റംബര്‍ ഒന്നുമുതല്‍ നീലഗിരി സ്റ്റേഡിയത്തില്‍ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ജെഫ് തോംസണിന്‍െറ മേല്‍നോട്ടത്തില്‍ പരിശീലനം നല്‍കും. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനും പരിശീലകനായുണ്ടാവും. രഞ്ജി ട്രോഫിക്കായി അണ്ടര്‍ 23, അണ്ടര്‍ 19 സംസ്ഥാന ടീമിന്‍െറ ബൗളര്‍മാര്‍ക്കുള്ള പരിശീലനവും ആരംഭിക്കും. 40ഓളം താരങ്ങളെയാണ് ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കുക. ഏപ്രിലില്‍ കുട്ടികള്‍ക്കുള്ള പരിശീലനം ആരംഭിക്കും. മേയില്‍ ഓപണ്‍ സെലക്ഷന്‍ നടത്തും. പേസ്, മീഡിയം പേസ് ബൗളര്‍മാരെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 25 പേസ് ബൗളര്‍മാരും 15 മീഡിയം പേസ് ബൗളര്‍മാരും പങ്കെടുക്കും. ഇവരുടെ പ്രകടനം വിലയിരുത്തിയശേഷം 30 ബൗളര്‍മാരെ തെരഞ്ഞെടുക്കും.

നേരത്തേ മഹാരാഷ്ട്ര, കര്‍ണാടക രഞ്ജി ടീമീകള്‍ക്കും ജെഫ് തോംസണ്‍ പരിശീലനം നല്‍കിയിരുന്നു. ഇന്ത്യയില്‍ വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലത്തെിയതെന്നും തോംസണ്‍ പറഞ്ഞു. പ്രഖ്യാപന ചടങ്ങില്‍ കെ.സി.എ പ്രസിഡന്‍റ് ടി.സി. മാത്യു,  ഐ.ഡി.ബി.ഐ ഇന്‍ഷുറന്‍സ് സി.ഇ.ഒ വിഘ്നേഷ് സഹാനെ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.