കുമ്മനം സച്ചിനെപ്പോലെയാണെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍   ടെണ്ടുല്‍ക്കറെപ്പോലെയാണെന്ന് ശ്രീശാന്ത്. സചിനോളം വിനീതഭാവമുള്ളയാളാണ് കുമ്മനം. സംസ്ഥാനത്തു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ബി.ജെ.പി നേതാവ് കുമ്മനമാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്തു കേരളത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ മലയാളികള്‍ക്ക് അറിയാം, കേരളത്തെ സംബന്ധിച്ച് ബി.ജെ.പിക്ക് അധികാരം കിട്ടുന്നതു ആയിരം മടങ്ങ് നല്ലതായിരിക്കും. രാഷ്ട്രീയത്തില്‍ ശ്രീശാന്ത് കുറേക്കൂടി ഹോംവര്‍ക്ക് ചെയ്യണമെന്ന ശശി തരൂരിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍, തനിക്ക് രാഷ്ട്രീയത്തില്‍ 50 വര്‍ഷം ഇനിയും കിടക്കുകയാണന്നും പഠിച്ചു തുടങ്ങുകയാണെന്നും താന്‍ എം.എൽ.എയാകുമ്പോള്‍ എം.പിയായ തരൂരിനൊപ്പം ചേർന്ന് പ്രവര്‍ത്തിക്കാൻ ശ്രമിക്കുമെന്നും
ശ്രീശാന്ത് പ്രതികരിച്ചു. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.