Posted On
date_range Updated On
date_range ഷർഫ്രാസ് അഹ്മദ് പാക് ട്വന്‍റി20 ക്യാപ്റ്റന്‍
കറാച്ചി: പാക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷർഫ്രാസ് അഹ്മദിനെ പുതിയ ട്വന്‍റി20 ക്യാപ്റ്റനായി നിയമിച്ചു. ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഷാഹിദ് അഫ്രീദി രാജിവെച്ച ഒഴിവിലേക്കാണ് ഷർഫ്രാസിനെ പരിഗണിച്ചത്. നിലവിൽ ഏകദിന ടീമിൻെറ വൈസ് ക്യാപറ്റനാണ് അദ്ദേഹം. പുതിയ ഉത്തരവാദിത്തത്തിൽ സന്തോഷവാനാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ലോകകപ്പ് തോൽവിയെ തുടർന്ന് പരിശീലകൻ വഖാർ യൂനുസ് ഇന്നലെ രാജിവെച്ചിരുന്നു. തൊപ്പിതെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലായിരുന്നു അഫ്രീദിയുടെയും വഖാറിൻെറയും രാജി. പക്ഷേ, ടീമിനോടൊപ്പം ഉണ്ടാകുമെന്ന് ട്വിറ്ററിലൂടെയുള്ള രാജിക്കുറിപ്പില്‍ അഫ്രീദി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.