ന്യൂഡല്‍ഹി: ഇന്ത്യയില്‍ പര്യടനത്തിനത്തെുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെതിരായ ട്വന്‍റി20 സന്നാഹമത്സരത്തിനുള്ള ഇന്ത്യ എടീമില്‍ മലയാളിതാരം സഞ്ജു സാംസണും. ബംഗ്ളാദേശ് എക്കെതിരായ ഇന്ത്യ എയുടെ ഏകദിന പരമ്പരയില്‍ മികച്ചപ്രകടനം കാഴ്ചവെച്ചതാണ് സഞ്ജുവിന്‍െറ സ്ഥാനമുറപ്പിച്ചത്. സെപ്റ്റംബര്‍ 29ന് നടക്കുന്ന മത്സരത്തില്‍ മന്‍ദീപ് സിങ്ങാണ് നായകന്‍. മായങ്ക് അഗര്‍വാള്‍, മനന്‍ വോഹ്റ, മനീഷ് പാണ്ഡെ, സൂര്യ കുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷി ധവാന്‍, അനുരീത് സിങ്, യുസ്വേന്ദ്ര ചഹല്‍, പവന്‍ നേഗി, കുല്‍ദീപ് യാദവ് എന്നിവരാണ് 12 അംഗ ടീമിലെ മറ്റുള്ളവര്‍. പാലം എയ്ര്‍ഫോര്‍ഴ്സ് ഗ്രൗണ്ടിലാണ് മത്സരം. യുസ്വേന്ദ്ര, പവന്‍, ഹാര്‍ദിക് എന്നിവര്‍ പുതുമുഖങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.