ഹാമില്‍റ്റണ്‍: ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി. മല്‍സരത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഈ മാസം 12ന് ബര്‍മുഡയിലെ ക്ളീവ്ലാന്‍ഡ് കൗണ്ടി ക്രിക്കറ്റ് ക്ളബും വില്ളോ കട്ട്സ് ക്രിക്കറ്റ് ക്ളബും തമ്മില്‍ നടന്ന മല്‍സരത്തിനിടെയാണ് സംഭവം. വില്ളോ കട്ട്സ് ക്രിക്കറ്റ് ക്ളബിന്‍െറ ജോര്‍ജ് ഒബ്രിയാനും ക്ളീവ്ലന്‍ഡിന്‍െറ ജേസണ്‍ ആന്‍ഡേഴ്സനും തമ്മിലാണ് ഏറ്റുമുട്ടിയത്.
മല്‍സരത്തിനിടെ ആന്‍ഡേഴ്സനും ഒബ്രിയാനും തമ്മില്‍ കശപിശ ഉണ്ടാവുകയായിരുന്നു. കലിമൂത്ത ഒബ്രിയാന്‍ കൈയിലുണ്ടായിരുന്ന ബാറ്റ് കൊണ്ട് തലക്കിട്ട് വീശിയെ ങ്കിലും ആന്‍ഡേഴ്സന്‍ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. മൈതാനത്തുണ്ടായിരുന്ന സഹതാരങ്ങള്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ അടി തുടരുകയായിരുന്നു. മാച്ച് ഒഫീഷ്യലുകളടക്കം രംഗത്തെ ത്തിയിട്ടും ഇവര്‍ അടി നിര്‍ത്തിയില്ല. ഇതിനിടെ ഒബ്രിയാനെ ആന്‍ഡേഴ്സണ്‍ പിച്ചില്‍ മറിച്ചിടുകയും ചെയ്തു. ഒടുവില്‍ ഗ്രൗണ്ടിലേക്ക് പൊലീസ് ജീപ്പുമെത്തി.
സംഭവത്തില്‍ ആദ്യം പ്രകോപനം സൃഷ്ടിച്ച ആന്‍ഡേഴ്സണെ ക്രിക്കറ്റില്‍നിന്ന് ആജീവാനന്തം വിലക്കാനും ഒബ്രിയാനെ ആറു മാസം വിലക്കാനും ബര്‍മുഡ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.