ധോണി തന്നെ നയിക്കും; ഇന്ത്യന്‍ ടീമിലേക്ക് രണ്ട് പുതുമുഖങ്ങള്‍

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന-ട്വന്‍റി^20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റനായി എം.എസ് ധോണി തന്നെ തുടരും. ബംഗളുരുവില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റി യോഗം മൂന്ന് ട്വന്‍റി^20 മത്സരങ്ങള്‍ക്കും ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.

ഓള്‍ റൗണ്ടര്‍ ഗുര്‍കീറത്ത് സിങ് മാന്‍ മാത്രമാണ് ഏകദിന ടീമിലെ പുതുമുഖമായി എത്തിയത്. കര്‍ണാടക പേസ് ബൗളര്‍ എസ്. അരവിന്ദ് ആദ്യമായി ട്വന്‍റി^20 ടീമിലും ഇടംപിടിച്ചു.അതേസമയം ഒരിടവേളക്കു ശേഷം ഹര്‍ഭജനും അമിത് മിശ്രയും ട്വന്‍റി^20  ടീമിലത്തെിയിട്ടുണ്ട്.മലയാളി താരം സഞ്ജു വി.സാംസണെ ഏകദിന^ ട്വന്‍റി 20 ടീമുകളിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ട്

ട്വന്‍റി^20  മുതല്‍ ടെസ്റ്റ് മാച്ച് വരെ നീളുന്ന ഇന്ത്യന്‍ പര്യടനം  72 ദിവസം നീണ്ടു നില്‍ക്കും. ഹാഷിം ആംലയാണ് ടെസ്റ്റ് ടീമിന്‍െറ നായകന്‍. ഏകദിനസംഘത്തെ എബി ഡിവില്ലിയേഴ്സ് നയിക്കുമ്പോള്‍ ഫാഫ് ഡുപ്ളസിസിന്‍െറ ചുമലിലാണ് ട്വന്‍റി^20 ടീമിന്‍െറ നേതൃത്വം.

ട്വന്‍റി 20: എം.എസ് ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, സ്റ്റുവര്‍ട്ട് ബിന്നി, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, ഹര്‍ഭജന്‍ സിംഗ്, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, അമിത് മിശ്ര, എസ്.അരവിന്ദ്.

ഏകദിനം: എം.എസ് ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, ഗുര്‍കീരത് സിങ്, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.