ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സരത്തിനായി ലോകം കാത്തിരിക്കുന്നു- ഐ.സി.സി പ്രസിഡന്‍റ്

ഹൈദരാബാദ്  ഇന്ത്യ^പാക് ക്രിക്കറ്റ് മല്‍സരത്തിനായി ലോകം കാത്തിരിക്കുകയാണെന്ന് മുന്‍ പാക് ക്യാപ്റ്റനും ഐ.സി.സി പ്രസിഡന്‍റുമായ സഹീര്‍ അബാസ്. ഇതാണ് മല്‍സരം പുനരാരംഭിക്കാനുള്ള ശരിയായ സമയം. ഇന്ത്യ^പാക് ക്രിക്കറ്റ് മല്‍സരത്തിനായി ഒരു സമയം വരുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ കളിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനെ പോലെ ഇന്ത്യക്കും ഇക്കാര്യത്തില്‍ ആഗ്രഹമുണ്ട്, ഇതാണ് ശരിയായ സമയമെന്നും അദ്ദേഹം പറഞ്ഞു. ആഷസ് പരമ്പരയേക്കാളും ക്രിക്കറ്റ് ലോകം ഇന്ത്യ^പാക് മല്‍സരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. മത്സരം സംഘടിപ്പിക്കാന്‍ ഐ.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും സഹീര്‍ അബ്ബാസ് വ്യക്തമാക്കി.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് ഇന്ത്യ പാകിസ്താനെതിരെ ക്രിക്കറ്റ് പരമ്പര നിര്‍ത്തിവെച്ചത്. 2015നും 23നും ഇടയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ ധാരണയായതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പി.സി.ബി) നേരത്തേ അറിയിച്ചിരുന്നു. ഇതില്‍ നാല് പരമ്പരകള്‍ പാകിസ്താനില്‍ നടത്താനായിരുന്നു തീരുമാനം. പരമ്പര സംബന്ധിച്ച് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷം വീണ്ടും ക്രിക്കറ്റ് നടത്തിപ്പിനെ ബാധിക്കുകയായിരുന്നു. ഡിസംബറില്‍ യു.എ.ഇയില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍നിന്ന് ഇന്ത്യ പിന്മാറിയാലും പാകിസ്താന്‍ ക്രിക്കറ്റ് ടീം അതിനെ അതിജീവിക്കുമെന്ന് പി.സി.ബി അധ്യക്ഷന്‍ ഷഹരിയാര്‍ ഖാന്‍ ഈയിടെ വ്യക്തമാക്കി. കരാറൊപ്പിട്ട ആറ് പരമ്പരകളുടെ ഭാവി ഇന്ത്യന്‍ സര്‍ക്കാറിനെ ആശ്രയിച്ചാണെന്നും ഇന്ത്യന്‍ ബോര്‍ഡിന് പിന്നാലെ ഓടുകയില്ളെ ന്നും ഒപ്പിട്ട കരാറിനെ ബഹുമാനിക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിന് പരിഹാരമാകുന്നതു വരെ ക്രിക്കറ്റ് ബന്ധം പാടില്ളെന്ന് നേരത്തേ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ രാഷ്ര്ടീയമായ വൈരം മറന്ന് കായിക മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നായിരുന്നു മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രം അന്ന് മറുപടി നല്‍കിയത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.