രവീന്ദ്ര ജദേജയും വരുണ്‍ ആരോണും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ടീമില്‍

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആള്‍റൗണ്ടര്‍ രവീന്ദ്ര ജദേജയെയും പേസ് ബൗളര്‍ വരുണ്‍ ആരോണിനെയും  ഉള്‍പ്പെടുത്തി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് രവീന്ദ്ര ജദേജയെ ഒഴിവാക്കിയിരുന്നു. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരെ ബാക്കിയുള്ള രണ്ട് ഏകദിനത്തില്‍ പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം എസ്.എരവിന്ദ് കളിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 2^1ന് പിന്നിലാണിപ്പോള്‍ ഇന്ത്യ.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് വരുണ്‍ ആരോണിനെ ടീമില്‍ എത്തിച്ചത്. കേരളത്തിനെതിരെ ഝാര്‍ഖണ്ഡിന് വേണ്ടി മികച്ച പ്രകടനമാണ് ആരോണ്‍ നടത്തിയത്.

ടീമുകള്‍

ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീം: വിരാട് കോഹ് ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജദേജ, അമിത് മിശ്ര, ഭുവനശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കെ.എല്‍ രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ.

അവസാന രണ്ട് ഏകദിനത്തിനുള്ള ടീം: എം.എസ് ധോണി (ക്യാപ്റ്റന്‍), വിരാട് കോഹ് ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, അക്ഷര്‍ പട്ടേല്‍, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായിഡു, മോഹിത് ശര്‍മ, എസ്, അരവിന്ദ്, ഗുര്‍ഗീരത് സിങ്, അമിത് മിശ്ര, ഹര്‍ഭജന്‍ സിങ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.