സാറാ ടെയ്‌ലര്‍ ഇന്ന് ബാറ്റ്സ്‘മാന്‍’

അഡ്ലെയ്ഡ്: ഇംഗ്ളീഷ് വനിതാ ടീമിനുവേണ്ടി എട്ടു ടെസ്റ്റും 98 ഏകദിനവും 73 ട്വന്‍റി20യും കളിച്ച സാറാ ടെയ്ലര്‍ക്ക് കരിയറില്‍ ശനിയാഴ്ച അപൂര്‍വമായൊരു അരങ്ങേറ്റം. ഐ.സി.സി ‘വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ കൂടിയായ സാറ ശനിയാഴ്ച പാഡണിയുന്നത് ആസ്ട്രേലിയ ‘എ’ ഗ്രേഡ് ക്രിക്കറ്റില്‍ പുരുഷ ടീമിനൊപ്പം. ലോകക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു വനിത പുരുഷവിഭാഗം ‘എ’ ഗ്രേഡ് ടൂര്‍ണമെന്‍റില്‍ പാഡണിഞ്ഞ് മൈതാനത്തിറങ്ങുന്നത്. സൗത് ആസ്ട്രേലിയയിലെ പ്രമുഖ ചാമ്പ്യന്‍ഷിപ്പില്‍ നോര്‍തേണ്‍ ഡിസ്ട്രിക്ട് ക്ളബിനുവേണ്ടി പോര്‍ട്ട് അഡ്ലെയ്ഡിനെതിരെയാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ സാറയുടെ അരങ്ങേറ്റം.

വിക്കറ്റ് കീപ്പറായും എട്ടാം നമ്പറില്‍ ബാറ്റ്സ്‘മാനാ’യുമാണ് പുതിയ കരിയറില്‍ സാറ ടെയ്ലറുടെ അരങ്ങേറ്റം. ഇതാദ്യമായല്ല, സാറ പുരുഷന്മാര്‍ക്കൊപ്പം ക്രീസിലത്തെുന്നത്. രണ്ടുവര്‍ഷംമുമ്പ് ഇംഗ്ളണ്ട് ജില്ലാ പ്രീമിയര്‍ ലീഗില്‍ ബെര്‍മിങ്ഹാമിലെ വാല്‍മെലിക്കുവേണ്ടി കളിച്ചിരുന്നു. എന്നാല്‍, ‘എ’ കാറ്റഗറി ക്രിക്കറ്റില്‍ ആദ്യമായാണിത്. വനിതാ നാഷനല്‍ ക്രിക്കറ്റ് ലീഗില്‍ സൗത് ആസ്ട്രേലിയ സ്കോര്‍പിയോണിന് കളിക്കാനാണ് ഇവരത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.