ബുണ്ടസ് ലിഗയിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് ബയേൺ മ്യൂണിക്

ബെർലിൻ: ജർമൻ ബുണ്ടസ് ലിഗയിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് ബയേൺ മ്യൂണിക്. 87ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് സൂപ്പർ താരം ഹാരി കെയ്ൻ ലക്ഷ്യത്തിലെത്തിച്ചതോടെ അലയൻസ് അറീനയിൽ മെയ്ൻസിനോട് 2-2 സമനില പിടിച്ചു നിലവിലെ ചാമ്പ്യന്മാർ.

29ാം മിനിറ്റിൽ ലെന്നർട്ട് കാൾ ബയേണിനെ മുന്നിലെത്തിച്ചിരുന്നു. ആദ്യ പകുതി തീരാനിരിക്കെ കാസ്പർ പൊട്ടുൾസ്കി (45+2) സന്ദർശകർക്കായി തിരിച്ചടിച്ചു.

67ാം മിനിറ്റിൽ ലീ ജേ സങ്ങിലൂടെ ഇവർ ലീഡും കൈക്കലാക്കി. കെയ്നിനെ പൊട്ടുൾസ്കി ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. കിരീടത്തിലേക്ക് കുതിക്കുന്ന ബയേണിന് 14 മത്സരങ്ങളിൽ 38 പോയന്റുണ്ട്. രണ്ടും മൂന്നും സ്ഥാനക്കാരുമായി ഒമ്പത് പോയന്റ് വ്യത്യാസം.

Tags:    
News Summary - Bayern Munich escape defeat in Bundesliga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.