ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനുമായി സംസാരിക്കാന്‍ വിദര്‍ഭ ക്രിക്കറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കിയത് ഡല്‍ഹി ഡിസ്ട്രിക്റ്റ്സ് ക്രിക്കറ്റ് അസോസിയേഷനെ(ഡി.ഡി.സി.എ) കുടുക്കിലാക്കി. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡി.ഡി.സി.എക്ക് ബി.സി.സി.ഐ കത്തയച്ചു. ഒത്തുകളി പ്രശ്നത്തില്‍ അസ്ഹറുദ്ദീനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ നീക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഫിറോസ്ഷാ കോട്ട്ലയില്‍ നടന്ന രഞ്ജി മത്സരത്തിനിടെ താരങ്ങള്‍ അസ്ഹറുദ്ദീനെ കണ്ടത് അഴിമതിവിരുദ്ധ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നാണ് ബി.സി.സി.ഐ നിലപാട്. വിദര്‍ഭയുടെ ഇന്ത്യയുടെ മുന്‍ ഓപണര്‍ വസീം ജാഫര്‍, എസ്. ബദരീനാഥ്, കോച്ച് പരസ് മാംബ്രെ എന്നിവരാണ് ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ കളിക്കാരും മാച്ച് ഒഫീഷ്യല്‍സും ഇരിക്കുന്ന സ്ഥലത്ത് അസ്ഹറിനെ കണ്ടത്. ഡി.ഡി.സി.എ വൈസ് പ്രസിഡന്‍റ് ചേതന്‍ ചൗഹാന്‍െറ ക്ഷണപ്രകാരമാണ് അസ്ഹര്‍ ഗ്രൗണ്ടിലത്തെിയത്.
കത്ത് കിട്ടിയെന്ന് വ്യക്തമാക്കിയ ചൗഹാന്‍, അത് ഒരു ആശയക്കുഴപ്പത്തിന്‍െറ ഭാഗമാണെന്നാണ് വാദിക്കുന്നത്. കളിക്കാരുടെ സ്ഥലത്തുതന്നെയാണ് സെലക്ടര്‍മാരും ഡി.ഡി.സി.എ അധികൃതരും ഇരുന്നിരുന്നത്. അവിടെയാണ് അസ്ഹറും ഇരുന്നത്. അദ്ദേഹം കളിക്കാരുമായി സംസാരിക്കാന്‍ പാടില്ലായിരുന്നു എന്നാണെങ്കില്‍ അത് തങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ചൗഹാന്‍ പറഞ്ഞു. കളിയുടെ ടെക്നിക്കല്‍ കാര്യങ്ങളാണ് കളിക്കാരുമായി അസ്ഹര്‍ സംസാരിച്ചതെന്ന് ചൗഹാന്‍ വ്യക്തമാക്കി. ഡല്‍ഹി ക്യാമ്പില്‍നിന്ന് അസിസ്റ്റന്‍റ് കോച്ച് അമിത് ഭണ്ഡാരി മാത്രമാണ് പെരുമാറ്റച്ചട്ടലംഘനം നടത്തിയത്. ഇദ്ദേഹം അസ്ഹറിന് അടുത്തത്തെി അദ്ദേഹത്തെ ആലിംഗനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.