ഡിവില്ലിയേഴ്‌സിന് സെഞ്ച്വറി; ഇന്ത്യക്ക് 304 റണ്‍സ് വിജയ ലക്ഷ്യം - live

കാണ്‍പൂര്‍: കാണ്‍പൂര്‍ ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് ട്വന്‍റി20യിലും പൂജ്യത്തിന് പുറത്തായ അമ്പാട്ടി റായുഡുവിന് പകരക്കാരനായി അജിങ്ക്യ രഹാനയെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ലെഗ് സ്പിന്നര്‍ അമിത് മിശ്രയും ടീമിലിടം പിടിച്ചു.

അഞ്ചുമത്സരങ്ങളുടെ പരമ്പര ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് ഏറെ നിര്‍ണായകമാണ്. തന്‍െറ നായകത്വത്തെക്കുറിച്ച് ഏറെ ചോദ്യങ്ങളുയരുന്ന ഈ ഘട്ടത്തില്‍ എല്ലാ വിമര്‍ശങ്ങള്‍ക്കും മറുപടി നല്‍കാനുള്ള അവസരമാണ് ധോണിക്കിത്. ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്ക് രണ്ടു മത്സരങ്ങളിലെങ്കിലും ജയം അനിവാര്യമാണ്. കട്ടക്കിലെ ട്വന്‍റി^20 മത്സരത്തില്‍ കാണികളുടെ പ്രതിഷേധത്തിന്‍െറ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് കാണികള്‍ക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഇന്ത്യ : 1 രോഹിത് ശര്‍മ, 2 ശിഖര്‍ ധവാന്‍ 3 വിരാട് കോഹ്ളി, 4 അജിങ്ക്യ രഹാനെ, 5 സുരേഷ് റെയ്ന, 6 എം.എസ് ധോണി (ക്യാപ്റ്റന്‍ ), 7 സ്റ്റുവര്‍ട്ട് ബിന്നി, 8 ആര്‍.അശ്വിന്‍, 9 അമിത് മിശ്ര 10 ഭുവനേശ്വര്‍ കുമാര്‍,11 ഉമേഷ് യാദവ്.

ദക്ഷിണാഫ്രിക്ക: 1 ഡി കോക്ക് ( വിക്കറ്റ് കീപ്പര്‍), 2 ഹാഷിം അംല, 3 ഫാഫ് ഡു പ്ളെസിസ്, 4 എബി ഡിവില്ലിയേഴ്സ് ( ക്യാപ്റ്റന്‍), 5 ഡേവിഡ് മില്ലര്‍, 6 ഡുമിനി 7 ഫര്‍ഹാന്‍ ബെഹര്‍ദിന്‍ , 8 ഡെയ്ല്‍ സ്റ്റെയ്ന്‍, 9 കാഗിസോ റബാഡ, 10 മോണി മോര്‍ക്കല്‍, 11 ഇമ്രാന്‍ താഹിര്‍.





 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.