ഹൈദരാബാദ്: രോഹന്‍ പ്രേമിന്‍െറ കന്നി ഇരട്ട സെഞ്ച്വറി മികവില്‍ രഞ്ജി ട്രോഫി ഗ്രൂപ് ‘സി’ മത്സരത്തില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് മികച്ച സ്കോര്‍. ഒന്നാം ഇന്നിങ്സില്‍ കേരളം 401ന് പുറത്തായി. മറുപടി ബാറ്റിങ്ങാരംഭിച്ച ഹൈദരാബാദ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെടുത്തു. ഒന്നാം ദിനം, കരിയറിലെ എട്ടാം സെഞ്ച്വറി നേടിയ രോഹന്‍ രണ്ടാം ദിനമാണ് ആദ്യ ഇരട്ട ശതകം (208) തൊട്ടത്. ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ 3000 റണ്‍സ് എന്ന നാഴികക്കല്ലും തിരുവനന്തപുരം സ്വദേശിയായ രോഹന്‍ കടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് 29കാരനായ രോഹന്‍.
അഞ്ചിന് 186 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം കേരളം ബാറ്റിങ് ആരംഭിച്ചത്. മധ്യനിരയില്‍ റൈഫി വിന്‍സന്‍റ് ഗോമസിനെയും (41) കെ. മോനിഷിനെയും (37) ഫാബിദ് അഹമ്മദിനെയും (37നോട്ടൗട്ട്) കൂട്ടുപിടിച്ചായിരുന്നു രോഹന്‍െറ ഒറ്റയാന്‍ പോരാട്ടം. ടീം ടോട്ടല്‍ 395ലത്തെിച്ചശേഷം എട്ടാമനായാണ് രോഹന്‍ ക്രീസ് വിട്ടത്. നിധീഷ് (1), സന്ദീപ് വാര്യര്‍ (0) എന്നിവര്‍ ഒറ്റയക്കത്തില്‍ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.